പുരപ്പുറവൈദ്യുതി പദ്ധതിക്ക് പണമില്ലേ? കെഎസ്ഇബി തരും

solar-panel-house-roof
SHARE

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സ്വന്തം മേൽക്കൂരയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള  അവസരം ആണ് സംസ്ഥാന വൈദ്യുതി  ബോർഡ് ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്നത്

ഉപഭോക്താക്കളുടെ പുരപ്പുറത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കനുള്ള സൗര എന്ന പദ്ധതിയിൽ വലിയ തുക മുടക്കാനില്ലാത്തിനാൽ വിഷമിക്കേണ്ട.  മൊത്തം ചെലവിന്റെ  50  മുതൽ  88  ശതമാനം വരെ കെഎസ്ഇബി മുടക്കും.  ബാക്കി വീട്ടുടമസ്ഥൻ എടുത്താൽ മതി. പക്ഷേ  വൈദ്യുതി ബോർഡ് എടുക്കുന്ന തുകയ്ക്ക് അനുസരിച്ച് നിശ്ചിത വിഹിതം വൈദ്യുതി ബോർഡിനു കൊടുക്കണം എന്നു മാത്രം.

പ്രതിമാസം ശരാശരി 120 മുതൽ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക്  ഈ രീതി പ്രയോജനപ്പെടുത്താം. രണ്ട് അല്ലെങ്കിൽ മൂന്നു കിലോവാട്ട് സൗരോർജനിലയം സ്ഥാപിക്കാം.

ഇതിൽ തന്നെ മൂന്നു പദ്ധതികളുണ്ട്. ഓരോരുത്തർക്കും അനുയോജ്യമായതു തിരഞ്ഞെടുക്കാം. മൂന്നു കിലോവാട്ട് ശേഷിയുള്ള പദ്ധതിക്ക് ഏകദേശം 1,62,000 രൂപ ചെലവു വരും. 120  യൂണിറ്റ്  വരെയുള്ളവർക്ക്  ഇതിന്റെ 12 % ആയ  19,440 രൂപ ഗുണഭോക്തൃ വിഹിതമായി നൽകണം.  ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ  25 %  നിങ്ങൾക്ക്   കിട്ടും. പണം മുടക്കില്ലാതെ, വർഷങ്ങളോളം.

പട്ടിക കാണുക    

ഉപഭോഗം  |   ചെലവ് വിഹിതം | കിട്ടുന്ന വൈദ്യുതി 

120 യൂണിറ്റ് വരെ | 12 % | 25 %

150 യൂണിറ്റ് വരെ | 20 % |    40 %

200 യൂണിറ്റ് വരെ | 25 % | 50 %

കൂടുതൽ വിവരങ്ങൾ www.sourakseb.in എന്ന സൈറ്റിൽ ലഭ്യമാണ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA