പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാറായി

HIGHLIGHTS
  • ജൂണ്‍ 30 അവസാന തീയതി
  • സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ 10000 രൂപ പിഴയും വന്നേക്കാം
Aadhaar-logo
SHARE

പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി അവസാനിക്കാറായി. നിലവില്‍ ജൂണ്‍ 30 ആണ് അവസാന തീയതി. മാര്‍ച്ച് 31 ആയിരുന്നു മുമ്പ് നിശ്ചയിച്ചിരുന്ന സമയപരിധി. എന്നാല്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 30വരെ സമയം നീട്ടി നല്‍കുകയായിരുന്നു. പത്താം തവണയാണ് സമയ പരിധി നീട്ടിയത്.

സമയപരിധി അവസാനിക്കുന്നതിന് മുമ്പായി പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും . ഭാവിയിലെ ഇടപാടുകള്‍ക്ക് പാന്‍ ഉപയോഗിക്കാന്‍ കഴിയില്ല.മാത്രമല്ല ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ 10,000 രൂപ വരെ പിഴ നല്‍കേണ്ടി വരും. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.
എസ്എംസ് വഴിയും ഇൻകം ടാക്‌സ് ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയും പാന്‍ ആധാറുമായി ബന്ധിപ്പിക്കാം.

ഇ-ഫയലിങ്‌ വെബ്‌സൈറ്റ്‌ വഴി പാന്‍ ആധാറുമായി  ബന്ധിപ്പിക്കുന്നതിന്‌  

1. incometaxindiaefiling.gov.in. സന്ദര്‍ശിക്കുക

2. ഇടത്‌ വശത്ത്‌ Quick Links ന്‌ താഴെ കാണുന്ന Link Aadhaar എന്നതില്‍ ക്ലിക്‌ ചെയ്യുക.

3. പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക. അധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്നതു പോലെ പേരും മറ്റ്‌ ആവശ്യമായ വിവരങ്ങളും നല്‍കുക

4. കാപ്‌ച കോഡ്‌ അല്ലെങ്കില്‍ രജസിട്രേഡ്‌ മൊബൈലില്‍ വരുന്ന ഒടിപി നല്‍കുക

5. ലിങ്ക്‌ ആധാര്‍ ബട്ടണില്‍ ക്ലിക്‌ ചെയ്യുക

എസ്‌എംഎസ്‌ വഴി പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്‌

∙പാന്‍ ആധാറുമായി എസ്‌എംഎസ്‌ വഴി ലിങ്ക്‌ ചെയ്യുന്നതിന്‌ , രണ്ട്‌ ഡോക്യുമെന്റുകളും ഒരേ പേരിലാണ്‌ രജിസ്‌ട്രര്‍ ചെയ്‌തിരിക്കുന്നതെന്ന്‌
ആദ്യം ഉറപ്പു വരുത്തണം. രജിസ്‌ട്രര്‍ ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പറും സമാനമായിരിക്കണം.

∙രജിസ്‌ട്രര്‍ ചെയ്‌ത മൊബൈല്‍ നമ്പറില്‍ നിന്നും
UIDPAN<12 Digit Aadhaar Number><10 Digit PAN> എന്ന ഫോര്‍മാറ്റില്‍ 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക്‌ എസ്‌എംഎസ്‌ അയക്കുക.

∙എസ്‌എംഎസ്‌ അയച്ചതിന്‌ ശേഷം, പാന്‍ ആധാര്‍ ലിങ്കിങ്‌ വിജയകരമായി പൂര്‍ത്തിയായി കഴിയുമ്പോള്‍ നിങ്ങള്‍ക്ക്‌ അറിയിപ്പ്‌ ലഭിക്കും.

പാന്‍-ആധാര്‍ ലിങ്കിങ്‌ വിജയകരമാകുന്നതിന്‌ പാനിലെയും ആധാര്‍ കാര്‍ഡിലെയും പേര്‌, ജനന തീയതി പോലുള്ള വിവരങ്ങള്‍ സമാനമായിരിക്കണം. പാന്‍ കാര്‍ഡിലും ആധാര്‍ കാര്‍ഡിലും വിവരങ്ങള്‍  ഒരുപോലെ അല്ല എങ്കില്‍ ഇവ തമ്മില്‍ ലിങ്ക്‌ ചെയ്യാന്‍ സാധിക്കില്ല. പാന്‍ കാര്‍ഡിലോ ആധാര്‍ കാര്‍ഡിലോ ഈ വിവരങ്ങള്‍ തിരുത്തി രണ്ടും സമാനമാക്കിയാല്‍ മാത്രമെ പിന്നീട്‌ ഇത്‌ വിജയകരമായി ലിങ്ക്‌ ചെയ്യാന്‍ കഴിയു.  

പാന്‍ കാര്‍ഡ്‌ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന്‌  അറിയുന്നതിന്‌    

∙www.incometaxindiaefiling.gov.in/aadhaarstatus എന്ന്‌ സൈറ്റ്‌ സന്ദര്‍ശിക്കുക

∙പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക

∙'View Link Aadhaar Status' എന്നതില്‍ ക്ലിക്‌ ചെയ്യുക .

∙പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുെങ്കില്‍ അത്‌ സംബന്ധിച്ചുള്ള സ്ഥിരീകരണ സന്ദേശം സ്‌ക്രീനില്‍ കാണാം.

English Summery:Pan AAdhaar Linking Last Date is Nearing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA