ഏതു ജ്വല്ലറിയില്‍ നിന്നു പര്‍ച്ചേയ്സ് ചെയ്ത പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും പരമാവധി മൂല്യം ലഭ്യമാക്കി ജോയ്ആലുക്കാസ്

HIGHLIGHTS
  • ഉപഭോക്താക്കളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ കൈമാറി പുതിയ സ്വര്‍ണ്ണാഭരണമാക്കാം
joyalukkas1
SHARE

കോവിഡ് ലോക്ഡൗണിനു ശേഷം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് ജോയ്ആലുക്കാസ് ഷോറൂമുകള്‍ പ്രവര്‍ത്തന സജ്ജമായി. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാവശ്യമായ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ച ശേഷമാണ് ഷോറൂമുകള്‍ തുറന്നിരിക്കുന്നത്. ആഭരണം എന്നതിലുപരി സ്വര്‍ണം എക്കാലത്തേയും മികച്ച നിക്ഷേപങ്ങളിലൊന്നാണ്. സ്വര്‍ണം വാങ്ങുമ്പോള്‍ പരിശുദ്ധി ഉറപ്പുവരുത്തുന്നതുപോലെ പിന്നീട് അത് വില്‍ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന മൂല്യം ലഭിക്കുമെന്നും ഉറപ്പാക്കണം. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ കൈവശമുള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് പരമാവധി വില നല്‍കി ജോയ്ആലുക്കാസ് ഷോറൂമുകളില്‍ തിരിച്ചെടുക്കുന്നുണ്ട്.   

916  ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ്ണമാക്കാം

joyalukkas2

സ്വര്‍ണ്ണാഭരണങ്ങള്‍ ഏതു ജ്വല്ലറിയില്‍ നിന്നു വാങ്ങിയതാണെങ്കിലും ജോയ്ആലുക്കാസ് ഷോറൂമുകളില്‍ എക്സ്ചേഞ്ച് ചെയ്ത് 916  ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ്ണാഭരണങ്ങളാക്കി മാറ്റുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.  ഉപഭോക്താക്കളുടെ സ്വര്‍ണ്ണാഭരണങ്ങള്‍  ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ കൈമാറി പുതിയ സ്വര്‍ണ്ണാഭരണങ്ങളാക്കി മാറ്റുന്നതിനോ ഉടനടി പണമായി ലഭിക്കുന്നതിനോ ഉള്ള അസുലഭ അവസരമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.


ഇതിനു പുറമേ  www.joyalukkas.com  എന്ന വെബ്സൈറ്റിലൂടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനുമാവും.  സ്പെഷ്യല്‍ ഗിഫ്റ്റ് കാര്‍ഡുകള്‍, ഇ-വൗച്ചറുകള്‍ തുടങ്ങിയവ ജോയ്ആലൂക്കാസിന്റെ കോൺടാക്ട് ലെസ് മോഡ് പര്‍ച്ചേയ്സ് വഴി സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിരിക്കുന്നു. ഇതോടൊപ്പം സ്വര്‍ണ്ണാഭരണങ്ങള്‍ വിലയുടെ പത്തു ശതമാനം മുതല്‍ നല്‍കി മുന്‍കൂട്ടി ബുക്കു ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

English Summery:Exchange Offers From JoyAlukkas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA