ചെറുകിടക്കാർക്ക് അവസരങ്ങളുമായി സ്നാപ്ഡീൽ

HIGHLIGHTS
  • മികച്ച വരുമാനം ഇ കൊമേഴ്സ് വിപണിയ്ക്കാവശ്യമായ ഉൽപ്പന്നങ്ങൾവിതരണം ചെയ്യുന്നതിലൂടെ നേടാനാകും
online-sale
SHARE

നിങ്ങളൊരുക്കിയ മനോഹര വസ്ത്രങ്ങൾ, കരകൗശല വസ്തുക്കള്‍, കേരളാ സാരി, വിവിധങ്ങളായ ആയുർവേദ ഉൽപ്പന്നങ്ങൾ ഇവയെല്ലാം എങ്ങനെ ആവശ്യക്കാരിലെത്തിക്കും എന്ന ആലോചനയിലാണോ ഇപ്പോൾ?

കേരളീയ ഉൽപ്പന്നങ്ങൾക്ക് പ്രിയം

ഇ-കൊമേഴ്‌സ് വിപണിയായ സ്‌നാപ്ഡീൽ ആയുര്‍വേദ പ്രതിരോധ വര്‍ധക ഉല്പന്നങ്ങള്‍ ഉൾപ്പടെയുള്ളവ ആവശ്യക്കാരിലേക്കെത്തിക്കാൻ നിങ്ങൾക്ക് വഴിയൊരുക്കും. രാജ്യത്തെല്ലായിടത്തും ഇത്തരത്തിലുള്ള ഉൽപ്പന്ന ഓര്‍ഡറുകള്‍ കേരളത്തില്‍ നിന്നുള്ള വില്പനക്കാരാണ് നിറവേറ്റുന്നതെന്ന് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് രജനീഷ് വാഷി പറഞ്ഞു. ഇന്ത്യയിലെ അഞ്ചു ലക്ഷം വില്പനക്കാരില്‍ നിന്നുള്ള 213 ദശലക്ഷം ഉല്പന്നങ്ങളാണ് സ്‌നാപ്ഡീലിലുള്ളത്. 70 ദശലക്ഷത്തിലേറെ ഉപഭോക്താക്കള്‍ ഓരോ മാസവും സ്‌നാപ്ഡീല്‍ സന്ദര്‍ശിച്ച് സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്നു. ഇതിൽ 10,000 ലേറെപ്പേർ കേരളത്തിൽ നിന്നുള്ള റജിസ്‌ട്രേഡ് വിൽപ്പനക്കാരാണെന്നും കോവിഡിനുശേഷമുള്ള കാലത്ത് ഓൺലൈൻ വാങ്ങലിനുള്ള താൽപ്പര്യമേറുന്നത് വിതരണക്കാർക്ക് കൂടുതൽ അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

മികച്ച വരുമാനം

മാസ്കുകൾ,സാനിറ്റൈസറുകൾ, ആയുർവേദ ആരോഗ്യ പരിചരണ ഉല്‍പന്നങ്ങള്‍, പൂജാസാധനങ്ങൾ, കേക്കുണ്ടാക്കുന്നതിനുള്ള ഉൽപ്പന്നങ്ങള്‍, ഗാർഹിക റിപ്പയറിങ്ങിനുള്ള ഉപകരണങ്ങള്‍, വീട്ടില്‍ ധരിക്കുന്ന കാഷ്വൽ വസ്ത്രങ്ങൾ, മഴക്കാല ചെരുപ്പുകള്‍, വർക് ഫ്രം ഹോം / ഓൺലൈന്‍ പഠനസഹായികൾ തുടങ്ങിയവയുടെ ആവശ്യം ഉയർന്നുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു  ഉണക്ക നെല്ലിക്ക, തുളസി, വേപ്പ് പൊടി. അശ്വഗന്ധ, ബ്രഹ്മി, ശതാവരി, ത്രിഫല പൊടി തുടങ്ങിയവ കേരളത്തില്‍ നിന്നു കൂടുതലായി വില്ക്കപ്പെടുന്നവയില്‍ പെടുന്നു. ഹെര്‍ബല്‍ ചായയും അലോവേര ജെല്ലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രിയങ്കരമാകുകയാണ്. ഈ മേഖലയിലുള്ളവർക്കെല്ലാം മികച്ച വരുമാനവും ഇതിലൂടെ നേടാനാകുമെന്ന് രജനീഷ് പറഞ്ഞു.

കാഷ് ഓൺ ഡെലിവറിയും പ്രിയം

കാർഡുപയോഗിച്ചുള്ള വാങ്ങലിനൊപ്പം കാഷ് ഓൺ ഡെലിവറിയും ലോക്ഡൗൺ കാലത്ത് നടന്നുവെന്ന് രജനീഷ് വ്യക്തമാക്കി. ആദ്യതവണത്തെ വാങ്ങലുകാരായിരുന്നു പ്രധാനമായും കാഷ്ഓൺ ഡെലിവറി സ്വീകരിച്ചത്. കൊറോണ ഭീതി തുടരുന്നതിനിടയിൽ ആളുകൾക്ക് കടയിൽ പോയി  തൊട്ടുനോക്കി സാധനങ്ങൾ വാങ്ങാൻ ആശങ്കയുള്ളതിനാൽ ഓൺലൈൻ വാങ്ങലിന് കൂടുതൽ സാധ്യതയാണിനിയും വരുന്നത്. കേരളത്തില്‍ നിന്നുള്ള ഓര്‍ഡറുകള്‍ കോവിഡിനു മുന്‍പുള്ള അവസ്ഥയിലേക്ക് ഏതാണ്ട് എത്തിയിട്ടുണ്ട്. ജനസംഖ്യയും ഓര്‍ഡറുമായുള്ള അനുപാതം കേരളത്തില്‍ ഇരട്ടിയാണെന്നതാണ് സ്‌നാപ്ഡീലിനെ സംബന്ധിച്ച് കേരളത്തെ സുപ്രധാന വിപണിയായി മാറ്റുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA