ADVERTISEMENT

ലോക്ഡൗണ്‍ കാലയളവില്‍ ശമ്പളം ലഭിക്കാത്ത ഇ എസ് ഐ പരിധിയിലുള്ള ജീവനക്കാര്‍ക്ക് തൊഴിലില്ലായ്മ വേതനത്തിനുള്ള അപേക്ഷയില്‍ 15 ദിവസത്തിനകം പണം കൈമാറണമെന്ന് നിര്‍ദേശം. ഇ എസ് ഐ കോര്‍പ്പറേഷന്റെ കീഴിലുള്ള അഡല്‍ ബിമിതാ വ്യക്തി കല്യാണ്‍ യോജനയുട കീഴില്‍ അപേക്ഷ നല്‍കുന്ന തൊഴില്‍ രഹിതര്‍ക്കാണ് 15 ദിവസത്തിനുള്ളില്‍ അപേക്ഷ തീര്‍പ്പാക്കി പണം നല്‍കുക. രാജ്യത്ത് ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 24 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ശമ്പളത്തിന്റെ അന്‍പത് ശതമാനം ആറ് മാസം നല്‍കുന്നതാണ് പദ്ധതി. കോവിഡ് മഹാമാരിയെ തുടര്‍ന്ന ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ പൂട്ടുകയോ ഭാഗീകമായി മാത്രം പ്രവര്‍ത്തിക്കുകയോ ചെയ്തതോടെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കാണ് ശമ്പളം നഷ്ടമായത്. രാജ്യത്ത് 12.01 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായി എന്നാണ് കണക്കുകള്‍. ഇത്തരക്കാര്‍ക്ക് അടിയന്തര സഹായം എന്ന നിലയിലാണ് തൊഴിലില്ലായ്മ വേതനം നല്‍കുന്നത്.

അവസാന ശമ്പളത്തിന്റെ 50 ശതമാനം

ഈ വര്‍ഷം മാര്‍ച്ച് 31 ന് മുമ്പ് രണ്ട് വര്‍ഷമെങ്കിലും ഇ എസ് ഐ അംഗമായിരുന്നവര്‍ക്കാണ് ആനുകൂല്യം. ശമ്പളം കിട്ടാതാവുന്നതിന് മുമ്പുള്ള കോണ്‍ട്രിബ്യൂഷന്‍ സമയത്ത് ചുരുങ്ങിയത് 78 ദിവസത്തെയെങ്കിലും വിഹിതമടച്ചിരിക്കണം. അവസാന ശമ്പളത്തിന്റെ 50 ശതമാനമാണ് മൂന്ന് മാസത്തേയ്ക്ക് നല്‍കുക. കൂടാതെ നിലവില്‍ ഒരു തൊഴിലാളിക്ക്് അയാളുടെ ജീവിതകാലത്ത് ഒരിക്കല്‍ മാത്രമേ തൊഴില്‍ നഷ്ടത്തിനുള്ള ആനുകൂല്യം ലഭിച്ചിരുന്നുള്ളു. ഇതിന് മാറ്റം വരുത്തി അവസരങ്ങളുടെ എണ്ണം കൂട്ടും. രാജ്യത്തെ 3.2 കോടി ജീവനക്കാര്‍ ഇ എസ് ഐ കോര്‍പ്പറേഷന്‍ പരിധിയിലുണ്ട്. തൊഴില്‍ നഷ്ടമായി 30 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കാം. നേരത്തെ ഇത് 90 ദിവസമായിരുന്നു.

നിലവിലെ സ്ഥിതി

നിലവില്‍ ഇ എസ് ഐ യുടെ കീഴിലുള്ള ബിമിത വ്യക്തി കല്യാണ്‍ യോജനയനുസരിച്ച് തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് അവസാനം വാങ്ങിയ ശമ്പളത്തിന്റെ 25 ശതമാനം മൂന്ന് മാസത്തേയ്ക്ക ലഭിച്ചിരുന്നു. ഇതാണ് ആറ് മാസമാക്കുന്നത്. പല വിദേശ രാജ്യങ്ങളിലും തൊഴില്‍ നഷ്ടമായവര്‍ക്ക് ശമ്പളത്തിന്റെ നല്ലൊരു ശതമാനം തുക പിന്നീട് മറ്റൊരു തൊഴില്‍ ലഭിക്കുന്നതു വരെ സഹായമായി നല്‍കാറുണ്ട്. തൊഴില്‍ നഷ്ടപ്പെടുന്ന കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള പിന്തുണ എന്ന നിലയിലാണ് ഇത് നല്‍കുന്നത്. പുതിയ തൊഴിലില്‍ എന്‍റോൾ ചെയ്യപ്പെടുന്നതോടെ ഈ ആനുകൂല്യം നിര്‍ത്തുകയും ചെയ്യും.

English Summary- Will Get Unemployment Allowance soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com