ADVERTISEMENT

ഓണക്കാലത്ത് പോക്കറ്റ് ലാഭിക്കുന്നതിനൊപ്പം കോവിഡിനെ അകറ്റി നിർത്താനും ഓൺലൈൻ ഷോപ്പിങ് പ്രയോജനപ്പെടുത്തുക. ഓൺലൈൻ ഷോപ്പിങ്ങിലെ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എങ്ങനെ ലാഭകരമാക്കാം എന്നെല്ലാം അറിയുക. 

ഉൽപന്ന– േസവന നിര വിപുലം

മുൻകാലങ്ങളിൽ മലയാളി ഓൺലൈനിലൂടെ വാങ്ങിയിരുന്നത് മൊബൈൽ ഫോണും ക്യാമറയും മറ്റ് ഇലക്ട്രോണിക് ഉൽപന്നങ്ങളും വസ്ത്രങ്ങളും മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ ഉൽപന്ന– േസവനങ്ങളുടെ നിര വളരെ വിപുലമായിരിക്കുന്നു. മികച്ച സിലക്ഷനും ഉയർന്ന ഡിസ്കൗണ്ടും ഓൺലൈൻ ഷോപ്പിങ്ങിന്റെ ആകർഷക ഘടകങ്ങളാണ്. 

പ്രമുഖ നഗരങ്ങളിലെല്ലാം സാന്നിധ്യമുള്ള ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളിലൂടെ ഭക്ഷണം വീട്ടിലെത്തുന്നു. മത്സ്യം, മാംസം, പച്ചക്കറി തുടങ്ങിയവയെല്ലാം മലയാളി ഓൺലൈനിലൂടെ വാങ്ങുന്നു. റീടെയിൽ കമ്പനിക്കാരും പലവ്യഞ്ജനം/പലചരക്ക് സാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഫ്രിഡ്ജും വലിയ ടിവിയും വാഷിങ് മെഷീനും എസിയുമെല്ലാം ഇന്ന് ഓൺലൈനിലൂടെയാണ് പലരും വാങ്ങുന്നത്.

ഓൺലൈൻ ഷോപ്പിങ്ങിലെ മെച്ചങ്ങൾ

∙ പണം ലാഭം– മുൻകാലത്തെ അത്ര ഓഫറുകൾ ഒന്നുമില്ലെങ്കിലും കാഷ്ബാക്ക്, കൂപ്പൺ കോഡുകൾ, കാർഡ് േപയ്മെന്റ് ഡിസ്കൗണ്ടുകൾ തുടങ്ങിയവ വഴി പണം ലഭിക്കാം. അതോടൊപ്പം ഓഫറുകൾ ഉള്ള ദിവസങ്ങളിൽ കൂടുതൽ ലാഭം നേടുകയും ചെയ്യാം.

∙ ഹോം ‍െഡലിവറി– കടയിൽ പോകാതെ, ക്യൂ നിൽക്കാതെ, സാമൂഹിക സമ്പർക്കം ഒഴിവാക്കി വാങ്ങാം. വാങ്ങിയ സാധനങ്ങൾ വീട്ടുപടിക്കെലത്തുമെന്ന മെച്ചവുമുണ്ട് ഓൺലൈൻ ഷോപ്പിങ്ങിന്. ഈ കൊറോണക്കാലത്ത് കൂടുതൽ പേരും ഓൺലൈനായതിന്റെ കാരണവും മറ്റൊന്നല്ല. 

∙ സമയലാഭം– രാത്രിയോ രാവിലെയോ ഒക്കെ പർച്ചേസ് നടത്താം. മാത്രമല്ല, ഇഷ്ടപ്പെട്ട സാധനം എളുപ്പം കണ്ടുപിടിക്കാനും വിലകൾ താരതമ്യം ചെയ്യാനും േസവനത്തെയോ ഉൽപന്നത്തെയോ കുറിച്ചുള്ള പൂർണമായ, കൃത്യമായ വിവരങ്ങൾ മനസ്സിലാക്കാനുമൊക്കെ ഓൺലൈൻ ഷോപ്പിങ് സഹായകരമാണ്. വാങ്ങിയ ഉൽപന്നം മടക്കി നൽകേണ്ട അവസ്ഥ വന്നാൽ കടയുടമയുടെ മുഖം കറക്കുന്ന അവസ്ഥ എന്തായാലും ഓൺലൈനിൽ ഇല്ല.

‌ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ

കോവിഡ് കാലത്ത് കാഷ് ഓൺ ഡെലിവറി (COD) ഒഴിവാക്കുക. സമ്പർക്കപ്പേടി അകറ്റാം എന്നതു മാത്രമല്ല, പല ഓൺലൈൻ കമ്പനികളും കാർഡ്/ബാങ്ക് പേയ്മെന്റിന് ചില ഓഫറുകൾ കൂടി നൽകുന്നുണ്ട്. ഭക്ഷണ വിതരണ കമ്പനികൾ നൽകുന്ന നോൺ കോൺടാക്റ്റ് ഡെലിവറി (Non contact Delivery) പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുക. ഓരോ സാധനം വാങ്ങുമ്പോഴും അതിന്റെ  റിട്ടേൺ നിയമങ്ങൾ (Return Refund Policy) പരിശോധിക്കുക. ഓർക്കുക, Amazon /Flipkart പോലുള്ളവ റിട്ടേൺ നിയമങ്ങൾ കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. അതുപോലെ ഭക്ഷണ വിതരണ കമ്പനികൾ റിട്ടേൺ/ക്യാൻസലേഷൻ അനുവദിക്കുന്നില്ല എന്നും അറിയുക.

മുൻപ് Amazon /Flipkart പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഷോപ്പിങ്ങിൽ 3–5 ദിവസം കൊണ്ട് പ്രോഡക്ട് ഡെലിവറി ചെയ്യുമായിരുന്നുെവങ്കിൽ കോവിഡ് കാലത്ത് പലപ്പോഴും 10 ദിവസത്തിലധികം എടുക്കാറുണ്ട് എന്നോർക്കുക.

പ്രത്യേകിച്ച് കാർഡ് ഓഫറുകൾ ഇല്ലെങ്കിൽ ബാങ്ക്/കാർഡിൽ‌നിന്ന് പണം ആമസോൺ, പേടിഎം പോലുള്ള വോലറ്റിലേക്ക് അടച്ച് അതുവഴി പേയ്മെന്റ് ചെയ്യുന്നതാണ് കൂടുതൽ സുരക്ഷിതം. അതുപോലെ വോലറ്റ് ഓഫറുകൾ ഉണ്ടെങ്കിൽ അതും കിട്ടും.

നഷ്ടമൊഴിവാക്കാൻ

∙  ഓൺലൈൻ പർച്ചേസുകൾ വിശ്വാസ്യതയുള്ള സൈറ്റുകളിൽനിന്നു മാത്രം നടത്തുന്നുവെന്ന് ഉറപ്പാക്കുക. അതോടൊപ്പം നാം വാങ്ങാൻ ആഗ്രഹിക്കുന്ന ഉൽപന്നത്തിന്റെ റേറ്റിങ് (Product rating & seller rating), റിവ്യൂ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.

∙ ഒരു ഉൽപന്നം കിട്ടിയാൽ കഴിവതും േവഗം അതു പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കുക. തൃപ്തികരമല്ലാത്തപക്ഷം ഉടനടി റിട്ടേൺ റിക്വസ്റ്റ് (return request) നൽകുക.

∙ യുക്തിക്കു നിരക്കാത്ത സൗജന്യങ്ങൾ കേട്ടാൽ ചാടി വീഴരുത്. അതുപോലെ അവിശ്വസനീയ വിലക്കുറവു കണ്ട് മറ്റൊന്നും ആലോചിക്കാതെ ഷോപ്പിങ് നടത്തരുത് 

ഓൺ‌ലൈൻ ഷോപ്പിങ് കൂടുതൽ ലാഭകരമാക്കാം

ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുമ്പോൾ 10% വരെ കിഴിവ് കിട്ടാം. ഉദാഹരണത്തിന്, ജിയോ മാർട്ട് വഴി പലചരക്കു  സാധനങ്ങൾ വാങ്ങിയാൽ അഞ്ചു ശതമാനം കിഴിവിനു പുറമേ പല മാസങ്ങളിലും എസ്ബിഐ പോലുള്ള കാർഡ് േപയ്മെന്റിന് 10% അധിക കിഴിവും ലഭ്യമാണ്. കൂടാതെ കാർഡ് വഴി പണമയയ്ക്കുമ്പോൾ ലഭിക്കുന്ന റിവാർഡ് പോയിന്റുകൾ ശേഖരിച്ച് ഭാവിയിൽ അവ ഉപയോഗിച്ചും വാങ്ങലുകൾ നടത്താം.

വോലറ്റുകൾ വഴി പണമിടപാടുകൾ തുടങ്ങുമ്പോഴും ചില കിഴിവുകൾ/കാഷ്ബാക്ക് ലഭിക്കാറുണ്ട്. പേടിഎം പോലുള്ളവ കാഷ്ബാക്കുകൾ വെട്ടിച്ചുരുക്കി എങ്കിലും Amazon Pay, Freecharge, Google Pay തുടങ്ങിയവയിലൂടെയുള്ള പണം അടയ്ക്കലുകൾക്ക് ഇപ്പോഴും കാഷ്ബാക്ക് സൗകര്യമുണ്ട്. അതുപോലെ കൂടുതൽ ഓഫറുകൾ ലഭിക്കുന്ന ദിവസങ്ങളും സീസണുകളും സമയവും ഒക്കെയുണ്ട്. അതറിഞ്ഞു വച്ച് പ്രയോജനപ്പെടുത്തുക. 

ഉദാഹരണത്തിന്, ഓണം രാജ്യമെമ്പാടുമുള്ള ഉത്സവമല്ലെങ്കിലും ചില പ്രമുഖ സൈറ്റുകൾ ഓണം ഓഫറുകൾ നൽകാറുണ്ട്. അതുമാത്രമല്ല, മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ പലതരം ചരക്കുകൾ വാങ്ങുമ്പോഴും ദിവസത്തിന്റെ അവസാന മണിക്കൂറുകളിൽ മത്സ്യവും മാംസവും ഒക്കെ വാങ്ങുമ്പോഴും ഓഫറുകൾ കൂടുതൽ ഉണ്ടാകും. cashkaro.com പോലുള്ള കാഷ്ബാക്ക് സൈറ്റുകളിലൂടെ ഷോപ്പിങ് സൈറ്റുകളിലേക്ക് എത്തിയാൽ കൂടുതൽ കാഷ് ബാക്ക് ഓഫറുകൾ കിട്ടുകയും ചെയ്യും.

English Summary : Know these things about Onam Online Shopping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com