ADVERTISEMENT

ആഭ്യന്തര- രാജ്യാന്തര വിമാന യാത്രകളുടെ ചെലവില്‍ നേരിയ വര്‍ധനയുണ്ടാകും. സെപ്തംബര്‍ ഒന്നു മുതല്‍ വ്യോമ സുരക്ഷാ ഫീസ് വര്‍ധിപ്പിക്കുന്നതിനാലാണിത്. വ്യോമഗതാഗത മന്ത്രാലയത്തിന്റേതാണ് തീരുമാനം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആവശ്യമായ സുരക്ഷാ ക്രമീകരണത്തിന് ഉപയോഗിക്കുന്ന ഫണ്ടാണ് വ്യോമ സുരക്ഷാ ഫീസ്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരനില്‍ നിന്ന് ഇത് ഈടാക്കി പിന്നീട് സര്‍ക്കാരിന് കൈമാറുകയാണ് ചെയ്യുന്നത്.

ഫീസ് നിരക്ക് ഉയരും

ആഭ്യന്തര വിമാന യാത്രക്കാരന് നിലവിലുള്ള 150 രൂപയില്‍ നിന്നും 160 ആയിട്ടാണ് ഫീസ് നിരക്ക് വര്‍ധിപ്പിക്കുന്നത്. അന്തര്‍ദേശീയ സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിലവിലുള്ള 4.85 ഡോളര്‍ എന്നുള്ളത് 5.2 ഡോളറാക്കി വര്‍ധിപ്പിക്കും. കഴിഞ്ഞ വര്‍ഷവും വ്യോമയാന മന്ത്രാലയം ഈ ഫീസ് വര്‍ധിപ്പിച്ചിരുന്നു.

കോവിഡിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം രാജ്യത്തെ എയര്‍ലൈന്‍ കമ്പനികളെ വലിയ തോതില്‍ ബാധിച്ചിരുന്നു. പല സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചു വിടുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ആഭ്യന്തര സര്‍വീസുകള്‍ പിന്നീട് പുനരാരംഭിച്ചുവെങ്കിലും 50-60 ശതമാനം മാത്രമാണ് യാത്രക്കാരുള്ളത്.

English Summary : Flight Travel Expense will increase from September onwards

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com