സാമ്പത്തിക ഭദ്രത വീണ്ടെടുക്കാൻ തയാറാക്കാമൊരു കുടുംബബജറ്റ്

HIGHLIGHTS
  • സെപ്തംബർ 26 ശനിയാഴ്ച വൈകിട്ട് 4 മുതൽ 5 വരെ ആണ് വെബിനാർ
family-4
SHARE

കോവിഡ് പ്രതിസന്ധിയെ തുടർന്ന് പല ആളുകൾക്കും തൊഴിൽ നഷ്ടപ്പെടുകയോ തൊഴിലവസരങ്ങൾ ഇല്ലാതാകുകയോ ചെയ്തുകഴിഞ്ഞു. വരുമാനമുണ്ടായിട്ടും കടം വാങ്ങി കഴിയേണ്ട അവസ്ഥയിലായിരുന്നു പലരും നേരത്തെ തന്നെ. ഇനി കാര്യങ്ങൾ കൂടുതൽ അവതാളത്തിലാകും. ഇനി ബാങ്കുകൾ വായ്പ തിരിച്ചടവിനായുള്ള മോറട്ടോറിയം പിൻവലിച്ചാൽ എന്തു ചെയ്യുമെന്നറിയാതെയുള്ള ആശങ്കയിലാണ് പല കുടുംബങ്ങളും. 

ഇതിങ്ങനെ പോയാൽ പറ്റില്ല. നമുക്കോരോരുത്തർക്കും നമ്മുടെ കുടുംബത്തിന്റെ സാമ്പത്തികഭദ്രത വീണ്ടെടുക്കേണ്ടതുണ്ട്. കോവിഡിനു മുൻപുള്ള പോലെയൊരു ജീവിതം കോവിഡിനുശേഷം സാധ്യമാകില്ലെങ്കിലും മുന്നേറിയേ പറ്റു. നമ്മുടെ കുടുംബജീവിതത്തിൽ നമ്മൾ പഠിക്കാതിരിക്കുകയോ അല്ലെങ്കിൽ പ്രാവർത്തികമാക്കാതിരിക്കുകയോ ചെയ്ത പല സാമ്പത്തിക പാഠങ്ങളും ഇനി പഠിക്കാന്‍ നമ്മൾ നിർബന്ധിതരായിരിക്കുന്നു. അത്തരത്തിൽ ആദ്യത്തേതാണ് വരവുചെലവ് കണക്ക് തയാറാക്കുക എന്നത്. അതിലൂടെ തികച്ചും പ്രായോഗികമായൊരു കുടുബബജറ്റ് തയാറാക്കാനാകും. ഇങ്ങനെ വരവുചെലവ് കണക്ക് കണക്കാക്കുന്നതിലൂടെ നമ്മുടെ കുടുംബം മുന്നോട്ടു നീങ്ങുന്നത് എങ്ങനെയെന്ന ധാരണ കിട്ടും.ഇതിലൂടെ സാമ്പത്തിക അച്ചടക്കം നേടാനും മിച്ചം പിടിക്കുന്ന പണം മ്യൂച്ചൽ ഫണ്ട് ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ നിക്ഷേപിച്ച് അധിക വരുമാനമുണ്ടാക്കുന്നതെങ്ങനെയെന്നും അറിയുന്നതിന് മനോരമ ഓൺലൈനും ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്ചൽ ഫണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറിൽ പങ്കെടുക്കുക. സെപ്തംബർ 26 ശനിയാഴ്ച വൈകിട്ട് നാലു മുതൽ അഞ്ച് വരെയാണ് വെബിനാർ. വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

English Summary: Smart Investor Webinar on September 26

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA