ചില്ലറ വ്യാപാരികൾക്ക് ഇനി 50,000 രൂപ വരെ ഉടനടി ഓവർ ഡ്രാഫ്റ്റ്

HIGHLIGHTS
  • ഡിജിറ്റല്‍ പെയ്‌മെന്റിനായി എസ്ബിഐ-എച്ച്‌യുഎല്‍ പങ്കാളിത്തം തുടങ്ങി
mobile-banking
SHARE

കോവിഡ് കാലത്ത് ചില്ലറ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിൽ ഡിജിറ്റല്‍ പേയ്‌മെന്റ് പ്രോൽസാഹിപ്പിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക്് ഓഫ് ഇന്ത്യ (എസ്ബിഐ)യും, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റ (എച്ച്‌യുഎല്‍)ഡും കൈകോർത്തു. എച്ച്‌യുഎല്‍ വിതരണക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി തടസരഹിതമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനാണ് ധാരണ. എവിടെ നിന്നും എച്ച്‌യുഎല്‍ വിതരണക്കാരെയും ചെറുകിട ചില്ലറ വ്യാപ്യാരികളെയും ഡിജിറ്റൽ പേമെന്റ് സാധ്യമാക്കും.

സഹകരണത്തിന്റെ ഭാഗമായി എസ്ബിഐ, എച്ച്‌യുഎല്‍ വിതരണക്കാരുമായുള്ള ബില്ലിങിനായി ചില്ലറ വ്യാപാരികള്‍ക്ക് 50,000 രൂപ വരെ തല്‍ക്ഷണ പേപ്പര്‍രഹിത ഓവര്‍ഡ്രാഫ്റ്റ് (ഒഡി) നല്‍കും, ഒപ്പം എച്ച്‌യുഎല്‍ ടച്ച്‌പോയിന്റുകളില്‍ എസ്ബിഐ പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ സ്ഥാപിക്കും. കൂടാതെ, എച്ച്‌യുഎല്‍ റീട്ടെയിലര്‍ ആപ്പായ ‘ശിഖര്‍’ വഴി ഡീലര്‍മാര്‍ക്ക് തടസരഹിതവും സുരക്ഷിതവും വേഗത്തിലുമുള്ള ഡിജിറ്റല്‍ പേയ്‌മെന്റിനായി യുപിഐ അടിസ്ഥാനമാക്കിയുള്ള സൗകര്യവും നല്‍കുമെന്ന് എസ്ബി.ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ അറിയിച്ചു. 

English Summery : SBI and HUL will Work Together for Digital Payment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA