ADVERTISEMENT

നാഷണല്‍ പേമെന്റ്‌‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ (എന്‍പിസിഐ) നേതൃത്വത്തിലുള്ള ഡിജിറ്റല്‍ പേമെന്റ്‌ പ്ലാറ്റ്‌ഫോമായ യുപിഐ (യൂണിഫൈയ്‌ഡ്‌ പേമെന്റ്‌ ഇന്റര്‍ഫെയ്‌സ്‌ ) വഴിയുള്ള ഇടപാടുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്‌.

ഒക്ടോബറില്‍ യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം 200 കോടി മറികടന്നു. മുന്‍ വര്‍ഷം ഇതേകാലയളവിലെ അപേക്ഷിച്ച്‌ യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ ഉണ്ടായ വളര്‍ച്ച 82 ശതമാനമാണ്‌. ഒക്ടോബര്‍ മാസത്തിന്റെ ആദ്യ പതിനഞ്ച്‌ ദിവസത്തിനുള്ളില്‍ തന്നെ യുപിഐ ഇടപാടുകളുടെ എണ്ണം 100 കോടിയ്ക്കു‌ മുകളില്‍ എത്തിയിരുന്നു. ഒക്ടോബറിലെ മൊത്തം യുപിഐ ഇടപാടുകളുടെ മൂല്യം 3.86 ലക്ഷം കോടി രൂപയാണ്‌. ഉത്സവകാലത്തോട്‌ അനുബന്ധിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പിങ്‌ സജീവമായതാണ്‌ നിലവിലെ കുതിപ്പിന്‌ പ്രധാന കാരണം.

2016 ല്‍ യുപിഐ ആരംഭിച്ചെങ്കിലും ആദ്യമായി ഇടപാടുകളുടെ എണ്ണം 100 കോടി മറികടക്കുന്നത്‌ 2019 ഒക്ടോബറിലാണ്‌.

കോവിഡ്‌ വ്യാപനത്തിന്‌ ശേഷം ഡിജിറ്റല്‍ പേമെന്റുകളുടെ സ്വീകാര്യത ഉയര്‍ന്നതോടെയാണ്‌ യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന പ്രകടമാകാന്‍ തുടങ്ങിയത്‌.

English Summary : Digital Payment is Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com