വീട്ട് ചെലവിന് കടം വാങ്ങുന്ന പ്രവണതയേറുന്നു

HIGHLIGHTS
  • തൊഴില്‍ നഷ്ടവും വരുമാനനഷ്ടവും കാരണമാണ് കടമെടുക്കൽ കൂടിയത്
1200-loan
SHARE

നിനച്ചിരിക്കാതെ വന്ന കോവിഡ് സമസ്തമേഖലയേയും ബാധിച്ചപ്പോള്‍ നല്ലൊരു ശതമാനം ഇന്ത്യക്കാരെയും അത് കടക്കാരാക്കി. കഴിഞ്ഞ മാര്‍ച്ച് മുതലുള്ള ഏഴ് മാസക്കാലം കടം വാങ്ങി വീട്ട് ചെലവ് കഴിച്ചവരുടെ എണ്ണം 46 ശതമാനം വരും. കോവിഡ് വലിയ തോതിലുള്ള തൊഴില്‍ നഷ്ടവും വരുമാനനഷ്ടവും ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് പകുതിയോളം ഇന്ത്യക്കാരും കടക്കെണിയിലേക്ക് വീണത്.

കടമെടുത്ത് വീട്ട് ചെലവ് കൂട്ടിമുട്ടിച്ചവരില്‍ lതാഴ്ന്ന ഇടത്തരം വരുമാന വിഭാഗത്തിൽ പെട്ടവരാണ് കൂടുതല്‍. ഹോം ക്രെഡിറ്റ് ഇന്ത്യ എന്ന അന്താരാഷ്ട്ര ഏജന്‍സി നടത്തിയ പഠനത്തിലാണ് പകുതിയോളം ഇന്ത്യാക്കാര്‍ വായ്പകളെ ആശ്രയിച്ചാണ് കോവിഡ് തരണം ചെയ്യുന്നതെന്ന് വെളിപ്പെടുത്തുന്നത്. രാജ്യത്തെ ഏഴ് പ്രമുഖ നഗരങ്ങളില്‍ കോവിഡ് കാലത്തെ കടമെടുപ്പ് പ്രവണതകള്‍ പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്.

∙ഭൂരിഭാഗം പേരും കടമെടുക്കാനുള്ള പ്രധാന കാരണം ശമ്പളം വെട്ടിക്കുറച്ചതോ താമസിച്ച് ലഭിക്കുന്നതോ ആണ്.

∙27 ശതമാനം പേര്‍ കടമെടുത്തത് മുന്‍പ് എടുത്ത വായ്പകള്‍ കുടിശിക ആകാതിരിക്കാന്‍ ഇ എം ഐ അടയ്ക്കാനാണ്.

∙തൊഴില്‍ നഷ്ടമുണ്ടായതുകൊണ്ട് കടത്തില്‍ അഭയം തേടിയവര്‍ 14 ശതമാനം വരും.

English Summary : Borrowing Money to Meet Family Expense is Increasing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.