ADVERTISEMENT

നമ്മുടെ സാമ്പത്തിക വിവരങ്ങളെല്ലാം ഒരിടത്തും നാം എഴുതി സൂക്ഷിക്കാറില്ല. ചിലതെല്ലാം അവിടെയും ഇവിടെയും കുത്തിക്കുറിക്കും. മറ്റു ചിലത് മനസിൽ കൂട്ടിയും കുറച്ചും സൂക്ഷിക്കും. അതാണ് പതിവ്. ഒരിക്കലലെങ്കിലും ഇതെല്ലാം ക്രമമായി ഒരിടത്ത് രേഖപ്പെടുത്തി സൂക്ഷിക്കണമെന്നു നിങ്ങൾ ആഗ്രഹിച്ചിട്ടില്ലേ? നാളെ ഒരാവശ്യം വന്നാൽ, കുടുംബാംഗങ്ങൾ ആശയക്കുഴപ്പത്തിലാകരുതെന്നു തോന്നിയിട്ടുണ്ടോ? കുടുംബത്തിന്റെ ഭാവി സാമ്പത്തിക ഭദ്രതയ്ക്കായി നിങ്ങൾ കരുതി വയ്ക്കുന്ന സർപ്രൈസുകൾ ഒരിക്കലും അവരെങ്ങാനും അറിയാതെ പോയാലോ?

ഇത്തരത്തിലൊക്കെ ചിന്തിച്ചിട്ടുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ സമ്പാദ്യം ഡയറി ഒരു ഉത്തമ സഹായിയാണ്. 

ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങൾ എല്ലാം, നിക്ഷേപം, വായ്പകൾ, ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവയെല്ലാം കൃത്യവും ക്രമവുമായി അതതു കോളങ്ങളിൽ എഴുതി സൂക്ഷിക്കാനാകും വിധം രൂപപ്പെടുത്തിയിരിക്കുന്നതാണ് ഈ ഡയറി. 

പേരും വിലാസവും ഓഫീസ് അഡ്രസും ഫോൺ നമ്പറും എല്ലാ ഡയറിയിലും എഴുതാനാകും. എന്നാൽ നിങ്ങളുടെ ഓഹരി നിക്ഷേപങ്ങൾ ഏതൊക്കെയാണ്? എത്രയുണ്ട്? എന്നു വാങ്ങിയതാണ്? വാങ്ങിയ വിലയെന്താണ്? അതു പോലെ സ്ഥിരനിക്ഷേപം, മ്യൂച്വൽ ഫണ്ട്, ചിട്ടികൾ, കടപ്പത്രങ്ങൾ തുടങ്ങി ആരിൽ നിന്നൊക്കെ വായ്പ വാങ്ങിയിട്ടുണ്ടോ, അതുവരെ തീയതിയും തുകയും തിരിച്ചടവുമെല്ലാം ഉൾപ്പെടെ രേഖപ്പെടുത്താൻ ഈ ഡയറിയിൽ കോളങ്ങളുണ്ട്. 

സാമ്പത്തിക ടിപ്പുകൾ 

വ്യത്യസ്തങ്ങളായ സാമ്പത്തിക ടിപ്പുകൾ, ടൂളുകൾ, സർക്കാർ പദ്ധതികൾ, അക്കൗണ്ടുകൾ തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങൾ സമ്പാദ്യം ഡയറിയിലുണ്ട്. വർഷത്തിൽ എപ്പോഴെങ്കിലും ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരാവശ്യം വന്നാൽ, നടപടിക്രമങ്ങളറിയാൻ, സമ്പാദ്യം ഡയറിയിലെ ‘ഫിനാൻഷ്യൽ ടിപ്സ്’ പേജുകളൊന്നു മറിച്ചുനോക്കിയാൽ മതി.

വീട്ടുചെലവ് വരുതിയിലാക്കാം

ആ‍ഞ്ഞുപിടിച്ചിട്ടും വീട്ടുചെലവ് വരുതിയിലാക്കാൻ കഴിയാത്തൊരു വീട്ടമ്മയാണോ നിങ്ങൾ? പലതരം മൊബൈൽ ബജറ്റിങ് ആപ്പുകൾ പയറ്റിയിട്ടും കുടുംബ ബജറ്റ് പിടിതരാതെ വഴുതിപ്പോകുകയാണോ?

കടത്തിനും ഇടം

ഓരോ ദിവസത്തെയും ചെലവുകൾ അതതു ദിവസം തന്നെ എഴുതി സൂക്ഷിക്കാൻ സൗകര്യം ഡയറിയിലുണ്ട്. പഴം വാങ്ങിയാലും പച്ചക്കറി വാങ്ങിയാലും തുക മാത്രം എഴുതിയാൽ മതി. അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ. യാത്രാക്കൂലിയാകട്ടെ, വണ്ടിക്ക് ഇന്ധനം നിറച്ചതാകട്ടെ, വഴിപാടോ കടമോ എന്തുമാകാം. അതതിടത്ത് തുക മാത്രം എഴുതിയാൽ മതിയെന്നേ. 

അങ്ങനെ ഒരിക്കലും പിടിതരാത്ത വീട്ടു ബജറ്റിനെ വരുതിയാലാക്കാൻ സമ്പാദ്യം ഡയറി സഹായിക്കും. ഇനി സമ്പാദ്യം ഡയറി എങ്ങനെ സ്വന്തമാക്കാമെന്ന് അറിയണമെങ്കിൽ സമ്പാദ്യം ഡിസംബർ ലക്കത്തിന്റെ പേജ് നമ്പർ 19 കാണുക.

English Summary: Know More about Offers with Sampadyam Magazine December Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com