ചെറുകിട സമ്പാദ്യ പദ്ധതിയിലെ പുതിയ പലിശ നിരക്ക് ഇങ്ങനെയാണ്

HIGHLIGHTS
  • മാര്‍ച്ച് 31 വരെ നിലവിലുള്ള പലിശ നിരക്കില്‍ മാറ്റമില്ല
Money
SHARE

ചെറുകിട സമ്പാദ്യപദ്ധതിയിലെ നിക്ഷേപങ്ങള്‍ക്ക് അടുത്ത മൂന്ന് മാസക്കാലത്തേക്കുള്ള പലിശ നിരക്ക് നിശ്ചയിച്ചു. മാര്‍ച്ച് 31വരെയുള്ള കാലയളവില്‍ നിലവിലുള്ള പലിശ നിരക്കില്‍ മാറ്റം വരുത്തില്ല. ഒക്ടോബര്‍ മൂതല്‍ ഡിസംബര്‍ വരെയുള്ള മൂന്നു മാസ കാലയളവിലും പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപം, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്്കീം എന്നിവയ്‌ക്കെല്ലാം തീരുമാനം ബാധകമാണ്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് സ്‌കീമുകളുടെയും പലിശ നിരിക്കില്‍ മാറ്റമില്ല. നിലവില്‍ പെണ്‍കുട്ടികളുടെ സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയ്ക്കാണ് ലഘുസമ്പാദ്യ പദ്ധതികളില്‍ മുന്തിയ പലിശ നിരക്കുള്ളത്.

വിവിധ പദ്ധതികളും പലിശയും

പി പി എഫ്

15 വര്‍ഷത്തേയ്ക്ക് കാലാവധിയുള്ള പി പി എപ് നിക്ഷേപത്തിന് 7.1 ശതമാനമാണ് പലിശ. അഞ്ച് വര്‍ഷത്തിന് ശേഷം ഭാഗീകമായി തുക പിന്‍വലിക്കാം. വര്‍ഷം 500 രൂപയാണ് ചുരുങ്ങിയ നിക്ഷേപം.

സുകന്യ സമൃദ്ധി യോജന

7.6 ശതമാനമാണ് പലിശ. ഒരു വീട്ടില്‍ പെണ്‍കുട്ടികളുടെ എണ്ണമനുസരിച്ച് രണ്ട് അക്കൗണ്ട് വരെയാകാം.

സീനിയര്‍ സിറ്റിസണ്‍സ് സ്‌കീം

60 വയസ് തികഞ്ഞവര്‍ക്ക്് 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.4 ശതമാനം വരെയാണ് പലിശ നിരക്ക്. വര്‍ഷത്തില്‍ നാല് പ്രാവശ്യമായി പലിശ ലഭിക്കും.

പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റ്

വിവിധ കാലയളവിലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളാണിത്. കാലയളവിനനുസരിച്ചാകും പലിശ. ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെ 5.5 ശതമാനവും അഞ്ച് വര്‍ഷത്തിന് മുകളില്‍ 6.7 ശതമാനവും പലിശ ലഭിക്കും.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്

ഈ അഞ്ച് വര്‍ഷ നിക്ഷേപ പദ്ധതിയ്ക്ക് പലിശ 6.8 ശതമാനമാണ്. വാര്‍ഷീക അടിസ്ഥാനത്തിലാണ് കോംപൗണ്ടിംഗ്. തുക കാലാവധി എത്തുമ്പോഴേ ലഭിക്കൂ.

കിസാന്‍ വികാസ പത്ര

124 മാസം കൊണ്ട് തുക ഇരട്ടിയാകും ഇവിടെ. പലിശ നിരക്ക് 6.9 ശതമാനം.

English Summary : Latest Interest Rate in Small Saving Schemes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA