സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബിഎസ്എൻഎൽ ബില്ലിൽ 10% ഇളവ്
Mail This Article
×
കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഫോൺബില്ലിൽ പത്തു ശതമാനം ഇളവു ലഭിക്കും. നേരത്തെ ഇത് അഞ്ചു ശതമാനമായിരുന്നു. സർവീസിൽനിന്നു വിരമിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും. ഫെബ്രുവരി ഒന്നു മുതലാണ് ഇതു പ്രാബല്യത്തിലായത്.
നിലവിലുള്ള ഉപഭോക്താക്കൾക്കും പുതുതായി കണക്‌ഷൻ എടുക്കുന്നവർക്കും ഇളവു ലഭ്യമാക്കും. ആനുകൂല്യത്തിന്റെ അർഹത തെളിയിക്കുന്ന രേഖ BSNL ൽ ഹാജരാക്കിയിരിക്കണം. വിരമിച്ചവർ പെൻഷൻ ബുക്കിന്റെ പകർപ്പാണു നൽകേണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും ആനുകൂല്യത്തിന് അർഹരാണ്.
നേരത്തെ ഈ ഇളവ് ലാൻഡ്ഫോണുകൾക്കും ബ്രോഡ്ബാൻഡ് കണക്‌ഷനുകൾക്കും മാത്രമായിരുന്നു. ഇനി മുതൽ ഈ ആനുകൂല്യം അതിവേഗ ഇന്റർനെറ്റ് കണക്‌ഷനായ എഫ്ടിടിഎച്ചിനും ലഭിക്കും.
English Summary: BSNL discount to Govt employees / pensioners hiked to 10%
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.