ആഡംബരമൊരുക്കി 'ഗോൾഡൻ ചാരിയറ്റ് ' വീണ്ടും ഓടിത്തുടങ്ങും

HIGHLIGHTS
  • ദക്ഷിണേന്ത്യയിലെ ആഡംബര ട്രെയിൻ 'ഗോൾഡൻ ചാരിയറ്റ് ' മാർച്ച് 14 മുതൽ വീണ്ടും ഓടിത്തുടങ്ങും.
Train
SHARE

ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വിഭാഗമായ ഐആർസിടിസി (ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ആണ് യാത്ര പരിപാടി നടപ്പിലാക്കുന്നത്.

ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കർണാടക, കേരളം, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങൾ ഉൾപ്പെടുത്തി ബംഗളൂരുവിലേക്ക് മടങ്ങുന്ന രണ്ട് യാത്രാ പദ്ധതികളാണ് തയ്യാറായിട്ടുള്ളത്.

'പ്രൈഡ് ഓഫ് കർണാടക' (കർണാടകത്തിന്റെ അഭിമാനം) എന്നാണ് ട്രെയിനിന്റെ പേര്. പേര് സൂചിപ്പിക്കും പോലെ ട്രെയിനിലെ യാത്രയും അഭിമാനമാണ്. യാത്രകൾ ആറ് രാത്രികൾ ഉൾപ്പെടെ ഏഴു ദിവസം നീണ്ടു നിൽക്കും.

മാർച്ച് 14 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ടു  ബന്ദിപ്പൂർ ദേശീയ പാർക്ക്, മൈസൂർ, ഹലേബിഡു, ചിക്മഗളൂർ, ഹമ്പി, ഐഹോൾ, പട്ടടക്കൽ, ഗോവ. ബംഗളൂരുവിൽ തിരിച്ചെത്തും.

ജുവൽ ഓഫ് സൗത്ത് 

യാത്രകൾ മൂന്ന് രാത്രികൾ ഉൾപ്പെടെ നാല് ദിവസം നീണ്ടു നിൽക്കും. മാർച്ച് 21 ന് ബെംഗളൂരുവിൽ നിന്ന് ആരംഭിച്ച് മൈസൂർ, ഹംപി, മഹാബലിപുരം എന്നിവ ഉൾപ്പെടുത്തി ബെംഗളൂരുവിൽ തിരിച്ചെത്തും.

ആഡംബര ട്രെയിൻ ടൂർ പാക്കേജ് ചെലവിൽ എല്ലാ ഭക്ഷണവും, എയർകണ്ടീഷൻഡ് ബസുകളിലെ ഉല്ലാസയാത്രകൾ, പ്രവേശന ഫീസ്, യാത്രാ പ്രകാരം പുറം ഭക്ഷണം എന്നിവ ഉൾപ്പെടുന്നു.

English Summary: IRCTC South Indian Tour Package Details

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA