കടക്കെണിയിലേക്കാണോ നിങ്ങളുടെ ഈ പോക്ക്?

debt-relief
SHARE

കടക്കെണിയെ തുടര്‍ന്നുള്ള ആത്മസംഘര്‍ഷത്തിലാണോ നിങ്ങളുടെ ഉറ്റവര്‍? ഇവരെ തിരിച്ചറിഞ്ഞാല്‍ ആ കടക്കെണിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ മനസിലാക്കുകയാണ് അവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങളില്‍ പ്രധാനം. ഇനി പറയുന്ന കാരണങ്ങളാലാണ് പലരും കടക്കെണിയിലാകുന്നത്. നിങ്ങളുടെ ബന്ധു അല്ലെങ്കില്‍ സുഹൃത്ത് ഇതിലേതു കാരണത്താലാണ് കടക്കെണിയിലായത് എന്ന് മനസിലാക്കുക.

1. വരുമാനം നിലച്ചുപോയതുകൊണ്ടുണ്ടായ കടക്കെണി

കോവിഡ് മൂലമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളാലോ വരുമാനം നിലയ്ക്കുക. മാസങ്ങള്‍ പിന്നിട്ടിട്ടും ജോലിയോ വരുമാനം നല്‍കുന്ന മറ്റെന്തെങ്കിലും ബിസിനസോ കണ്ടെത്താന്‍ കഴിയാതെ വരിക. കയ്യിലുള്ള പണമെല്ലാം തീരുക. വായ്പകള്‍ മുടങ്ങുക. ജപ്തി നടപടി നേരിടേണ്ടിവരിക. മറ്റുള്ള കടക്കാര്‍ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരിക്കുക.

2. കുടുംബത്തിലെ വരുമാനം ഉണ്ടായിരുന്നയാളുടെ മരണം, അല്ലെങ്കില്‍ അപകടം എന്നിവയെ തുടര്‍ന്ന് വരുമാനം നിലച്ചുപോകുക. മറ്റൊരു രീതിയിലും വരുമാനം ഉണ്ടാകാതിരിക്കുക. കടങ്ങള്‍ പെരുകി വരിക.

3. ധൂര്‍ത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയും കൊണ്ട് കടം തിരിച്ചടയ്ക്കാനാകാതെ വരിക. ജപ്തി ഭീഷണി നേരിടുക.

4. വരുമാനം ഉണ്ട്. സാമ്പത്തിക അച്ചടക്കവുമുണ്ട്. പക്ഷേ കടങ്ങളുടെ ആധിക്യം മൂലം ഒന്നും സമയത്ത് തിരിച്ചടയ്ക്കാനാകാതെ വരുക. അതേത്തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ടുപോകുക.

5. ബിസിനസ് അടിക്കടി നഷ്ടത്തിലായതിനെ തുടര്‍ന്ന് പിടിച്ചുനില്‍ക്കാന്‍ സ്വത്ത് വില്‍ക്കുന്നു. കൂടുതല്‍ കടമെടുക്കുന്നു. എന്നിട്ടും ബിസിനസ് മെച്ചപ്പെടുന്നില്ല. കൈയിലുള്ളതെല്ലാം നഷ്ടപ്പെട്ടു.

6. ഭാവിയില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് കരുതി കിട്ടാവുന്നിടത്തെല്ലാം കടം വാങ്ങി ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. വീടും കാറും വാങ്ങി. പക്ഷേ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടില്ല.

ഒരാള്‍ ഇത്തരത്തിലുള്ള സാഹചര്യത്തിലാണ് കടക്കെണിയില്‍ പെട്ടുപോകുക. നിങ്ങളുടെ സുഹൃത്ത് അല്ലെങ്കില്‍ ബന്ധു ഇത്തരം ഏതു സാഹചര്യം മൂലമാണ് കടക്കെണിയിലായത് എന്നറിഞ്ഞാല്‍ അയാളെ അതില്‍ രക്ഷപെടുത്താനുളള വഴികളെക്കുറിച്ച് ആലോചിക്കാം. ഓരോ സാഹചര്യത്തിലുമുള്ളവര്‍ക്ക് രക്ഷപെടാന്‍ സഹായിക്കുന്ന വഴികള്‍ അടുത്ത ഭാഗത്തില്‍.

പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA