രണ്ടു ദിവസത്തിനു ശേഷം സ്വർണ വിലയിൽ വർധനവ്

gold-price-hike
SHARE

സംസ്ഥാനത്ത് രണ്ടു ദിവസമായി ഇടിഞ്ഞു നിന്ന സ്വർണ വിലയിൽ ഇന്ന് വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ആണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4430 രൂപയും പവന് 35, 440 രൂപയുമാണ് ഇന്ന് രേഖപെടുത്തിയിരിക്കുന്നത്.ഗ്രാമിന് 30 രൂപയും പവന് 240 കുറഞ്ഞ് ബുധനാഴ്ച ഗ്രാമിന് 4415 രൂപയിലും പവന് 35,320 രൂപയിലും ആണ്  വ്യാപാരം നടന്നത്. 

സ്വർണം പവന്  ഏറ്റവും ഉയർന്ന നിരക്ക് ഏപ്രിൽ 22 ന് രേഖപ്പെടുത്തിയ  36,080 രൂപയാണ്. ഇത് കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.പവന് ഏറ്റവും കുറഞ്ഞ വില  ഏപ്രിൽ 1 ന് രേഖപ്പെടുത്തിയ 33,320 രൂപയാണ്. അതേ സമയം ഇന്ത്യൻ വിപണിയിൽ തുടർച്ചയായി അഞ്ച് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണ വില വീണ്ടും ഉയർന്നു. എംസിഎക്‌സിന്റെ സ്വർണ്ണ ഫ്യൂച്ചർ 10 ഗ്രാമിന് 0.4 ശതമാനം ഉയർന്ന് 47,265 രൂപയായി.

വെള്ളി ഫ്യൂച്ചറുകൾ 1.1 ശതമാനം ഉയർന്ന് കിലോയ്ക്ക് 68,534 ആയി. കഴിഞ്ഞ സെഷനിൽ സ്വർണം 0.42 ശതമാനവും വെള്ളി 1.75 ശതമാനവും കുറഞ്ഞു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഫെഡിന്റെ പലിശ നിരക്കുകൾ പൂജ്യത്തിനടുത്ത് നിലനിർത്താനുള്ള തീരുമാനം ഇന്നലെ സ്വർണത്തിന് മുന്നേറ്റം നൽകി. സ്വർണം 1800 ഡോളർ കടന്ന് കുതിച്ചേക്കാം എന്ന് വിദഗ്ദർ അഭിപ്രായപെട്ടു.

English Summary: Gold Price Increased After Two Days

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA