കെഎസ്എഫ്ഇ ചിട്ടി വിളിച്ചെടുക്കാൻ വൈകും

HIGHLIGHTS
  • മെയ് 14 വരെയാണ് ചിട്ടി ലേലം ഇപ്പോൾ നീട്ടി വെച്ചിട്ടുള്ളത്.
ksfe
SHARE

കെഎസ്എഫിയിൽ ചിട്ടി വിളിച്ചെടുക്കൽ വൈകും. കോവിഡ്​ വ്യാപനം രൂക്ഷമായതിനെ തുടർന്ന് കെ.എസ്​.എഫ്​.ഇ (കേരള സ്​റ്റേറ്റ്​ ഫിനാൻഷ്യൽ എന്റർപ്രൈസസ് കോർപ്പറേഷൻ) യുടെ ചിട്ടി ലേലങ്ങൾ അനിശ്ചിത കാലത്തേക്ക്​ നീട്ടിയതിനെ തുടർന്നാണിത്. ലേലത്തിനായി ഒരുമിച്ച് നിരവധിപ്പേരെത്തുന്നതിനാലുള്ള രോഗവ്യാപന സാധ്യത ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് കെഎസ് എഫ് ഇ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സാധാരണ എല്ലാ മാസവും നാലാം തിയതി മുതൽ 25ാം തിയതി വരെയാണ് ഒരോ ചിട്ടിയും ലേലം വിളിക്കുന്നതിനുള്ള അവസരം ശാഖകളിൽ ഒരുക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഈ മാസം 14ാം തിയതി വരെയാണ് ലേലം വിളി നീട്ടിവെച്ചിട്ടുള്ളത്. ഇത് ചിലപ്പോൾ ഇനിയും നീളാനുള്ള സാധ്യതയുമുണ്ട്. വിവിധ സാമ്പത്തികാവശ്യങ്ങൾക്ക് ആളുകൾ ചിട്ടി വിളിച്ചെടുക്കുന്ന രീതി വളരെ വ്യാപകമാണ് . ഇതിനു തടസം വരുന്നതോടെ പ്രതിസന്ധി ഘട്ടത്തിൽ ആവശ്യങ്ങൾക്ക് പണം കണ്ടെത്താനുള്ള മാർഗമാണ് തൽക്കാലത്തേക്കെങ്കിലും തടസപ്പെടുന്നത്.

ലേലം നീട്ടി വെക്കുന്ന നാളത്രയും ചിട്ടി നീണ്ടു പോകുകയും ചെയ്യും. കഴിഞ്ഞ ലോക്ഡൗൺ വേളയിൽ ഏപ്രിൽ,മെയ് മാസങ്ങളിൽ ലേലം പൂർണമായി നിർത്തിവെച്ചിരുന്നു. എന്നാൽ ഇടപാടുകാർക്ക് ചിട്ടി തവണ ഓൺലൈനായും ശാഖകളിൽ ചെന്നും അടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്.

English Summary : KSFE Auction postponed because of Covid Crisis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA