ADVERTISEMENT

വാഹനം റജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഉടമയ്ക്ക് നോമിനിയെ വെക്കണമെങ്കില്‍ അതിനുളള സാഹചര്യമൊരുക്കി കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ പുതിയ ഭേദഗതി. ഇനി മുതല്‍ നോമിനിയെ വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിന് സാധിക്കും. ഉടമ മരിച്ചാല്‍ നോമിനിയുടെ ഉടമസ്ഥതയിലേക്ക് ലളിത നടപടിയിലൂടെ വാഹനം മാറ്റാം.

∙പുതിയ ചട്ടമനുസരിച്ച് വാഹനം റജിസ്റ്റര്‍ ചെയ്യുമ്പോള്‍ നോമിനിയുടെ പേര് ചേര്‍ക്കാം.

∙ഓണ്‍ലൈനായി പിന്നീടാണെങ്കിലും നോമിനിയുടെ പേര് ചേര്‍ക്കാവുന്നതാണ്.

∙ഈ സമയത്ത് വാഹന ഉടമ ചേര്‍ക്കുന്ന നോമിനിയുടെ ഐ ഡി പ്രൂഫ് നല്‍കണം.

∙നിലവില്‍ ഉടമ മരിക്കുന്ന പക്ഷം നോമിനിയെ ചേര്‍ക്കണമെങ്കിലോ നോമിനിയുടെ പേരിലേക്ക് വാഹനം മാറ്റണമെങ്കിലോ പല ഓഫീസുകളും കയറിയിറങ്ങേണ്ടതുണ്ട്.

രാജ്യത്തെ വിവിധ ആര്‍ ടി ഒ കളില്‍ വ്യത്യസ്തമായ കീഴ്വഴക്കങ്ങളാണ് ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നത്. ഇതിനാണ് പുതിയ നിയമത്തോടെ പരിഹാരമാകുന്നത്.

English Summary: Nominee can be assigned during Vehicle Registration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com