ADVERTISEMENT

സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടില്‍ നിക്ഷേപം നടത്തുന്നതുകൊണ്ടുള്ള മെച്ചങ്ങളെന്തൊക്കെയെന്നറിയാം

സുരക്ഷിതം

∙കേന്ദ്ര സര്‍ക്കാരിന്‌ വേണ്ടി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയാണ്‌ സോവറിന്‍ ഗോള്‍ഡ്‌ ബോണ്ട്‌ ഇഷ്യു ചെയ്യുന്നത്‌.

∙സ്വർണം വാങ്ങി  സൂക്ഷിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍  എസ്‌ജിബിയില്‍ നിക്ഷേപിക്കുമ്പോള്‍ ഇല്ല. അതിനാല്‍ കൂടുതല്‍ സുരക്ഷിതമാണ്‌. 

∙എസ്‌ജിബിയുടെ കാലാവധി എട്ട്‌ വര്‍ഷങ്ങളാണ്‌ .ആവശ്യമെങ്കില്‍ അഞ്ച്‌ വര്‍ഷത്തിന്‌ ശേഷം പിന്‍വലിക്കാം.

ഉറപ്പുള്ള റിട്ടേണ്‍

∙സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകളിലെ നിക്ഷേപത്തിന്‌ പ്രതിവര്‍ഷം 2.5 ശതമാനം നിരക്കില്‍ നിക്ഷേപകര്‍ക്ക്‌ പലിശ ലഭിക്കും.

∙ജിഎസ്‌ടിയും പണിക്കൂലിയും ഇല്ല

∙സ്വര്‍ണ്ണനാണയും, സ്വര്‍ണ്ണക്കട്ടി എന്നിവയില്‍ നിന്നും വ്യത്യസ്‌തമായി സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ക്ക്‌ ചരക്ക്‌ സേവന നികുതി (ജിഎസ്‌ടി) ബാധകമല്ല. 

∙ഭൗതിക സ്വര്‍ണ്ണം വാങ്ങുന്നതുപോലെ 3 ശതമാനം ജിഎസ്‌ടി നല്‍കണം. 

∙എസ്‌ജിബിക്ക് പണിക്കൂലി ബാധകമല്ല.

 പണലഭ്യത

∙ബോണ്ടുകള്‍ ഇഷ്യു ചെയ്‌ത്‌ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ റിസര്‍വ്‌ ബാങ്ക്‌ അറിയിക്കുന്ന തീയതിയില്‍ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ചുകളില്‍ ട്രേഡ്‌ ചെയ്യാവുന്നതാണ്‌

വായ്‌പയ്‌ക്ക്‌ ഈടായി നല്‍കാം

∙വിറ്റുമാറുമ്പോള്‍ മൂലധനനേട്ട നികുതി ഇല്ല

∙വിറ്റുമാറുന്നതിന്‌ മുമ്പുള്ള മൂന്ന്‌ വ്യാപാര ദിവസങ്ങളിലെ 999 പരിശുദ്ധ സ്വര്‍ണ്ണത്തിന്റെ ശരാശരി ക്ലോസിങ്‌ വില അടിസ്ഥാനമാക്കി ആയിരിക്കും നിരക്ക്‌ നിശ്ചയിക്കുന്നത്‌.

∙ഏറ്റവും കുറഞ്ഞത്‌ ഒരു ഗ്രാം സ്വര്‍ണ്ണത്തില്‍ വരെ നിക്ഷേപം നടത്താം.

∙വിപണിയിലെ സ്വർണവിലയുമായി ബന്ധപ്പെട്ടായിരിക്കും ഗോള്‍ഡ്‌ ബോണ്ടിന്റെ പ്രകടനം .

∙വ്യക്തികള്‍ക്കും അവിഭക്ത കുടുംബങ്ങള്‍ക്കും ബോണ്ടില്‍ ഓരോ സാമ്പത്തിക വര്‍ഷത്തിലും പരമാവധി നാല്‌ കിലോഗ്രാം വരെ നിക്ഷേപിക്കാന്‍ കഴിയും. മറ്റ്‌ യോഗ്യരായ സ്ഥാപനങ്ങള്‍ക്ക്‌ പരമാവധി 20 കിലോഗ്രാം വരെ നിക്ഷേപം നടത്താം.

∙ബാങ്ക്, സ്‌റ്റോക്‌ ഹോള്‍ഡിങ്‌ കോര്‍പറേഷന്‍, പോസ്‌റ്റ്‌ ഓഫീസ്, സ്റ്റോക്‌ എക്‌സ്‌ചേഞ്ച് എന്നിവ വഴി ഇത് വാങ്ങാം. ആര്‍ബിഐയുടെ വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈന്‍ ബാങ്ക്‌ സംവിധാനത്തിലൂടെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

∙സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ വാങ്ങുന്നതിന്‌ തിരിച്ചറിയല്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌ / പാന്‍, പാസ്പോര്‍ട്ട്‌ പോലുള്ള കെവൈസി രേഖകള്‍ ആവശ്യമാണ്‌ .

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ അവരുടെ രക്ഷകര്‍ത്താക്കള്‍ക്ക്‌ നിക്ഷേപം നടത്താം. അതേസമയം എന്‍ആര്‍ഐകള്‍ക്ക്‌ നിലവില്‍ ബോണ്ടില്‍ നിക്ഷേപം നടത്താന്‍ അനുവാദമില്ല. അതേ സമയം റസിഡന്റ്‌ നിക്ഷേപകന്റെ നോമിനിയായി ലഭിച്ച ബോണ്ടുകള്‍ കൈവശംവെയ്‌ക്കാം. 2015 നവംബറിലാണ്‌ സോവറിന്‍ ഗോള്‍ഡ്‌ ബോണ്ട്‌ സ്‌കീം ആരംഭിക്കുന്നത്‌. ഇതിനോടകം 49 ഘട്ടങ്ങളില്‍ ആര്‍ബിഐ സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുമായി എത്തി. ഓരോ ഘട്ടത്തിലും ഡിജിറ്റല്‍ രൂപത്തിലും അല്ലാതെയുമായി ശരാശരി 1.25 ടണ്ണോളം സ്വര്‍ണ്ണം ഇഷ്യു ചെയ്‌തു.

English Summary : Why Should We Buy Sovereign Gold Bond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com