സാമ്പത്തിക പ്രതിസന്ധിയുണ്ടോ? സാലറി ഓവര്‍ഡ്രാഫ്റ്റ് പരീക്ഷിക്കാം

Salary11
SHARE

രോഗം, അപകടം എന്നിവ പോലെ സാമ്പത്തിക ഞെരുക്കമുണ്ടാക്കുന്ന അവസരങ്ങളില്‍ ഇത്തരം പ്രതിസന്ധി പരിഹരിക്കാനുതുകുന്ന ഒന്നാണ് സാലറി ഓവര്‍ഡ്രാഫ്റ്റ്. ശമ്പളം മുന്‍കൂര്‍ അനുവദിക്കുക എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. പക്ഷെ ഇവിടെ മുന്‍കൂര്‍ പണം നല്‍കുന്നത് ബാങ്കുകളായിരിക്കുമെന്ന് മാത്രം. നിങ്ങള്‍ ശമ്പളവരുമാനമുള്ള ആളാണോ? വായ്പ ചരിത്രം മികവ് പുലര്‍ത്തുന്നതാണോ? ജോലി ചെയ്യുന്ന സ്ഥാപനം സാമ്പത്തിക മികവ് പുലര്‍ത്തുന്നതാണോ? എങ്കില്‍ നിങ്ങളും സാലറി ഓവര്‍ഡ്രാഫ്റ്റിന് അര്‍ഹരാണ്.

സാലറി ഓവര്‍ഡ്രാഫ്റ്റ്

നിങ്ങളുടെ സാലറി അക്കൗണ്ടില്‍ ലഭിക്കുന്ന അഡ്വാന്‍സ് തുകയാണ് ഇത്. ബാങ്ക് അനുവദിക്കുന്ന  ഈ തുക ഉപയോഗിച്ച് അത്യാവശ്യ കാരങ്ങള്‍ നടത്താം. പണം പിന്നീട് മാസത്തവണകളായി ബാങ്ക് ഈടാക്കും. ആരുടെയും മുന്നില്‍ കൈ നീട്ടാതെ അത്യാവശ്യം നടത്താന്‍ ഇത് ഉപകരിക്കും. വളരെ പെട്ടന്ന് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. പല വായ്പകളുടെയും മാസഅടവും നിക്ഷേപ പദ്ധതികളുടെ ഇ എം ഐയും മുടങ്ങുന്നത് ഇങ്ങനെ ഒഴിവാക്കാനാവും.

625851522

ഇന്ന് ഏതാണ്ട് എല്ലാ ബാങ്കുകളും പ്രത്യേകിച്ച് സ്വകാര്യമേഖലയിലുള്ളവ സാലറി അക്കൗണ്ട് ഉടമകള്‍ക്ക് ഈ സൗകര്യം നല്‍കുന്നുണ്ട്. അക്കൗണ്ട് ഉടമയുടെ വായ്പാ ചരിത്രം, ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ പ്രൊഫൈല്‍ എന്നിവ പരിഗണിച്ചാകും വായ്പ തുക നിര്‍ണയിക്കുക.

വായ്പ തുക

പല ബാങ്കുകളും ഇക്കാര്യത്തില്‍ വ്യത്യസ്ത മാനദണ്ഡങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. സാധാരണ ഗതിയില്‍ ആകെ ശമ്പളത്തിന്റെ മൂന്ന് ഇരട്ടി വരെയാകും ഇങ്ങനെ അഡ്വാന്‍സായി അനുവദിക്കുക. ചില സ്ഥാപനങ്ങള്‍ ഇതിലും താഴെയാണ് വായ്പ നല്‍കുക. ഇങ്ങനെ നോക്കുമ്പോള്‍ വിവിധ ബാങ്കുകള്‍ വ്യത്യസ്ത വരുമാനക്കാര്‍ക്ക് 25,000 മുതല്‍ 5,00,000 ലക്ഷം വരെ വായ്പ നല്‍കുന്നുണ്ട്.

banking

പലിശ

പലിശ വ്യക്തിഗത- ക്രെഡിറ്റ് കാര്‍ഡ് വായ്പയുടെ അത്ര തന്നെയുണ്ടാകും ഇവിടെയും.11 മുതല്‍16 ശതമാനം വരെയാണ് ശരാശരി നിരക്ക്. പലിശ നിരക്ക് താരതമ്യേന കൂടുതലായതിനാല്‍ ഒഴിച്ച് കൂടാനാവാത്ത സാഹചര്യത്തില്‍ മാത്രം ഇത്തരം ഓവര്‍ഡ്രാഫ്റ്റ് സൗകര്യം സ്വീകരിക്കുകയാണ് അഭികാമ്യം.

English Summary: What is overdraft against salary?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA