ADVERTISEMENT

കോവി‍ഡ് വാക്സീനെടുത്തവർക്ക് നിരവധി ആനുകൂല്യങ്ങളാണ് കമ്പനികൾ വാഗ്ദാനം നൽകുന്നത് അടിസ്ഥാന ടിക്കറ്റ് നിരക്കിൽ 10 ശതമാനം കിഴിവാണ് കുത്തിവെപ്പ് എടുത്തവർക്കു ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹാമാരിയുടെ ഈ സമയത്തു യാത്രക്കാർ കുറഞ്ഞതിനാൽ എയർലൈൻ കമ്പനികളുടെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ ഇളവുകൾ നൽകുന്ന ഈ സമയത്തു കുത്തിവെപ്പെടുത്ത യാത്രക്കാരെ പ്രോൽസാഹിപ്പിക്കുന്നതിനാണ് ഈ നടപടി. 18 വയസ്സിനു മുകളിലുള്ള, ഇന്ത്യയിൽ  കുത്തിവെപ്പെടുത്തിട്ടുള്ളവർക്കാണ് ഈ കിഴിവുള്ളത് . ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തു ഈ കിഴിവ് എടുക്കുന്ന യാത്രക്കാർ, കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് നിബന്ധമായും ബോർഡിങ് ഗേറ്റിൽ കാണിക്കണം. ആരോഗ്യസേതു ആപ്പിലാണെങ്കിലും സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി. യൂറോപ്പിലെ പല എയർലൈൻ കമ്പനികളും യാത്രക്കാർക്ക് ഇത്തരം ഇളവുകൾ നൽകുന്നുണ്ട്. 

രാജ്യത്തെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും, തീം പാർക്കുകളും, വാക്സീനെടുത്തവർക്കു ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകുന്നുണ്ട്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കുത്തിവെപ്പെടുത്തവർക്ക് നിക്ഷേപം നടത്തുമ്പോൾ  കൂടുതൽ പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. കുത്തിവെപ്പെടുത്തവർക്കു ഗോദ്‌റെജ്‌ കമ്പനി സാധനങ്ങൾക്കുള്ള വാറന്റി കാലാവധി നീട്ടി നൽകുന്നുണ്ട്. മാക്ഡൊണാൾഡ്‌സ് 20 ശതമാനം ഇളവുകൾ കുത്തിവെപ്പെടുത്തവർക്കു പല സംസ്ഥാനങ്ങളിലും നൽകിവരുന്നു. നഗരങ്ങളിലെ ഹോം ഡെലിവറി നടത്തുന്ന വലിയ കമ്പനികളും പല തരത്തിലുള്ള ഇളവുകൾ വാക്സീൻ കഴിഞ്ഞവർക്കു നൽകുന്നുണ്ട്. ഹോട്ടൽ ബുക്കിങ്, യാത്ര സൗകര്യങ്ങൾ, ഭക്ഷണ പാനീയങ്ങൾ എന്നിവയിലുള്ള  കിഴിവുകൾ മെയ്ക്  മൈ ട്രിപ്പ് എന്ന  കമ്പനി ഇവർക്കു വാഗ്‌ദാനം ചെയ്യുന്നു.

English Summary: Exciting offers for vaccinated People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com