പ്രീപെയ്ഡ് റീചാര്‍ജ് ചെയ്യാം, ഭാരത് ബില്‍ പേയ്‌മെന്റിലൂടെയും

HIGHLIGHTS
  • ഓഗസ്റ്റ് 31 നകം ഇത് നടപ്പാക്കാനാണ് തീരുമാനം
Happy (2)
SHARE

മൊബൈല്‍ ഫോണ്‍ പ്രീപെയ്ഡ് റീചാർജുകളും ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റത്തി(ബിബിപിഎസ്)ലൂടെ ഇനി മുതല്‍ ചെയ്യാനാകും ആര്‍ ബി ഐ ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ദശലക്ഷക്കണക്കിന് വരുന്ന പ്രീപെയ്ഡ് കണക്ഷന്‍ ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാനാകും. നിലവില്‍ ബിബിപിഎസിന്റെ ബില്ലര്‍ വിഭാഗത്തില്‍ മൊബൈല്‍ പ്രീപെയ്ഡ് ഉള്‍പ്പെടുത്തിയിട്ടില്ല.

തുടര്‍ച്ചയായി വരുന്ന ഉപഭോക്തൃ ബില്ലുകള്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഡിജിറ്റലായി അടയ്ക്കുന്നതിന് സൗകര്യമൊരുക്കി 2019ലാണ് ബിബിപിഎസില്‍  ഈ സംവിധാനം ഒരുക്കിയത്. അന്ന് അഞ്ച് വിഭാഗത്തില്‍ പെടുന്ന ബില്ലുകളാണ് ഇതില്‍ ഇടം പിടിച്ചത്. വൈദ്യുതി, ഗ്യാസ്, ടെലികോം, വെള്ളം, ഡി ടി എച്ച് എന്നവയായിരുന്നു അവ. ദശലക്ഷക്കണക്കിന് പേർ ഉപയോഗിക്കുന്ന പ്രീ പെയ്ഡ് റീച്ചാര്‍ജ്  ഉള്‍പ്പെടുത്താത്തത് പരിമിതിയായിരുന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. 

വിവിധ പേയ്‌മെന്റ് രീതികളിലൂടെ വ്യത്യസ്തങ്ങളായ ഉപഭോക്തൃ ബില്ലുകള്‍ ഉടന്‍ 'കണ്‍ഫര്‍മേഷ'നോടെ അടയ്ക്കാനുള്ള രാജ്യത്തെ  ഏകീകൃത സംവിധാനമാണ് ബിബിപിഎസ്. 2013 ല്‍ കൊണ്ടുവന്ന ഈ സംവിധാനം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കുകള്‍, ബില്‍ പേയ്‌മെന്റ് ശൃംഖലയിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍, റീട്ടെയ്ല്‍ ബില്‍ ഔട്ട്‌ലെറ്റുകള്‍, പേയ്‌മെന്റ് സേവനദാതാക്കള്‍ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിക്കുന്ന സംയോജിത സംവിധാനമാണ് ഇത്.

രാജ്യത്ത് 110 കോടിയോളം മൊബൈല്‍ പ്രീപെയ്ഡ് കണക്ഷന്‍ ഉണ്ടെന്നാണ് കണക്ക്. ഈ വിഭാഗം കൂടി ബില്ലര്‍ കാറ്റഗറിയിലേക്ക് ഉള്‍പ്പെടുത്താനാണ് തീരുമാനം. 2021 ഓഗസ്റ്റ് 31നകം നടപ്പാക്കാനാണ് തീരുമാനം. 

English Summary: Mobile Prepaid Recharge will be Possible through Bharat Bill Payment System within August 31

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA