ADVERTISEMENT

സ്വർണത്തിൽ നിക്ഷേപിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് സുവർണവസരമാണ് റിസർവ് ബാങ്ക് നൽകുന്ന സോവറിൻ ഗോൾഡ് ബോണ്ട്‌.  ജൂലൈ 16 വരെ നിലവിലുള്ള സീരിസിൽ ഗ്രാമിന് 4807 രൂപ നിരക്കിൽ നിക്ഷേപിക്കാവുന്നതാണ്. ഇതിനുള്ള ഒരു അനായാസ മാർഗം പോസ്റ്റ് ഓഫീസിലൂടെ നിക്ഷേപിക്കുകയെന്നതാണ്. തൊട്ടടുത്തുള്ള സബ് പോസ്‌റ്റോഫീസിൽ ചെന്ന് ആവശ്യമായ അപേക്ഷ ഫോറം പൂരിപ്പിച്ച്  തിരിച്ചറിയൽ രേഖയും പണവും നൽകിയാൽ സ്വർണ ബോണ്ടിൽ  നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയുടെ  2.5 ശതമാനം പലിശ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.

∙ഏറ്റവും കുറഞ്ഞത് ഒരു ഗ്രാമും കൂടിയത് നാല് കിലോഗ്രാം സ്വർണത്തിന് തുല്യമായ നിക്ഷേപവും ചെയ്യാനാകും.

∙8 വർഷമാണ് നിക്ഷേപ കാലാവധി. കൂടാതെ 5,6,7 വർഷങ്ങളിൽ നിക്ഷേപം അവസാനിപ്പിക്കാൻ അവസരമുണ്ട്.

∙നിക്ഷേപം അവസാനിപ്പിക്കുന്ന ദിവസത്തിന് തൊട്ടു മുൻപുള്ള 3 ദിവസത്തെ 999 പരിശുദ്ധ സ്വർണത്തിന്റെ ശരാശരി വിലയാണ് നിക്ഷേപകന് ലഭിക്കുക.

∙അതായത് 8 വർഷം കഴിഞ്ഞുള്ള സ്വർണ വിലയും കൂടാതെ 2.5 ശതമാനം പലിശയും ലഭിക്കും. ഉദാഹരണത്തിന് 2021 ജൂലൈയിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപം 2013 ൽ വാങ്ങിയതായിരിക്കും. അന്ന് ഗ്രാമിന്റെ വില 2600 രൂപ ആയിരുന്നത് ഇപ്പോൾ 4807 രൂപ ആയി. അതായത് ഒരു ഗ്രാമിൽ തന്നെ ഇരട്ടിയിൽ അധികം നേട്ടവും കൂടാതെ പലിശയും.

∙കൂടാതെ സ്വർണം സൂക്ഷിക്കുന്നതിന്റെ അപകട സാധ്യതയുമില്ല. 

∙വായ്പയ്ക്ക്  ഈടായും ഗോൾഡ് ബോണ്ടുകൾ  നൽകാനാകും.

∙പ്രസ്തുത ബോണ്ടുകളിൽ ക്യാപിറ്റൽ ഗെയിൻ ടാക്സ് ഈടാക്കില്ല എന്ന പ്രത്യേകതയുമുണ്ട്.

ലേഖകൻ എറണാകുളം പോസ്റ്റൽ ഡിവിഷന്റെ മേധാവിയാണ്

English Summary : Know These Details Before Buying Sovereign Gold Bond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com