ADVERTISEMENT

പണമിടപാടുകൾക്കായി സ്വന്തം ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്നത്തിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉടൻ പൈലറ്റ് പദ്ധതികൾ ആരംഭിക്കും. പല രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾ അവരവരുടേതായ ഡിജിറ്റൽ കറൻസികൾ വികസിപ്പിച്ചതിനാലാണ് ഇന്ത്യയും ഇതിന് താൽപര്യപ്പെടുന്നത്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC ) ഉപയോഗത്തിൽ വരികയാണെങ്കിൽ പണമടക്കുന്നതിനു ഇപ്പോഴുള്ള സംവിധാനങ്ങളുടെ ഒരു പൊളിച്ചെഴുത്തായിരിക്കും  ഇത്. പണം അച്ചടിക്കുന്നതിന്റെ പ്രശ്നങ്ങൾ അവസാനിപ്പിക്കുവാനും, ബാങ്കൾ തമ്മിലുള്ള് ഇടപാടുകൾ ഇല്ലാതാക്കുവാനും ഡിജിറ്റൽ കറൻസി വഴിയൊരുക്കിയേക്കും. ക്രിപ്റ്റോ കറൻസികളുടെ കടന്നുകയറ്റവും, അതിൽ പുതുതലമുറക്കുള്ള താല്‍പ്പര്യവുമാണ്  സ്വന്തമായൊരു ഡിജിറ്റൽ കറൻസി വേണമെന്ന നിലപാടെടുക്കുവാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്ന  മറ്റൊരു കാരണം. ജനസംഖ്യാനുപാതികമായും, ബാങ്കിങ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതെയുമാണ് ഡിജിറ്റൽ കറൻസി കൊണ്ടുവരുവാൻ റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നത്.

English Summary : India also may Introduce Digital Currency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com