ആമസോണും ക്രിപ്റ്റോ കറൻസിയിലേക്കോ?

HIGHLIGHTS
  • പല വമ്പന്മാരും ക്രിപ്റ്റോയോട് താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്
bitcoin
SHARE

ബ്ലോക്ക് ചെയിൻ വിദഗ്ധരെ ആവശ്യപ്പെട്ടുള്ള പരസ്യം നൽകികൊണ്ട് ഇ കോമേഴ്‌സ് രംഗത്തെ അതികായരായ ആമസോൺ ക്രിപ്റ്റോകറൻസിയിലേക്ക് പതിയെ ചായുന്നതിന്റെ സൂചനകൾ നൽകുന്നു. നിലവിൽ ആമസോൺ ക്രിപ്റ്റോകറൻസികളെ അംഗീകരിച്ചിട്ടില്ല. എന്നാൽ പുതുയുഗ മാറ്റത്തിന്റെ മുന്നോടിയായി പല അമേരിക്കൻ ടെക് കമ്പനികളും ക്രിപ്റ്റോകറൻസി പേയ്മെന്റ് വിദഗ്ധരെ നിയമിക്കുകയും, അതിനുള്ള പരസ്യങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ആമസോൺ ക്രിപ്റ്റോകറസിയിലേക്കു മാറാൻ സാധ്യതയുണ്ടെന്ന സൂചനയാണ് വിപണി വിദഗ്ധരും നൽകുന്നത്. ഫേസ്ബുക്കും മെല്ലെ ഈ കറൻസിയിലേക്ക് കടക്കാനുള്ള സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്

ആപ്പിളിനും, ടെസ്ലെയ്ക്കും, ട്വിറ്ററിനും, ക്രിപ്റ്റോകറൻസി പേയ്‌മെന്റുകളോടുള്ള താൽപ്പര്യം പല അവസരങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.

മെയ് മാസത്തിലാണ് ടെസ്ലെ ക്രിപ്റ്റോകറൻസിയിലുള്ള പേയ്‌മെന്റുകൾ നിർത്തിവച്ചത്. അത് വീണ്ടും പുനരാരംഭിക്കുമെന്ന സൂചനകൾ ടെസ്ലയുടെ സാരഥി ഇലോൺ മസ്ക്ക്  നൽകിയിട്ടുമുണ്ട്. ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇന്റർനെറ്റിനായി ഒരു ആഗോള കറൻസി ആവശ്യമാണെന്ന് പ്രസ്താവന നടത്തിയത് ഇതിന്റെ കൂടെ കൂട്ടിവായിക്കാനാകും.

English Summary : More Market Giants are going towards Crypto curreny

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA