ADVERTISEMENT

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് നിലവിൽ വന്ന 'ആദ്യം വാങ്ങി, പിന്നീട് പൈസ നൽകുന്ന' ബി എൻ പി എൽ (buy now pay later ) രീതി ക്രെഡിറ്റ് കാർഡിന് പകരക്കാനാകുമോ?. പല കമ്പനികളും ഈ രീതി ഒരു മാർഗമായി അവംലംബിച്ചതോടെ ഇത് ക്രെഡിറ്റ് കാർഡിന് ഒരു ബദലായി വളർന്നുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗോൾഡ്മാൻ സാക്സ് എന്ന ഏജൻസിയുടെ അവലോകന പ്രകാരം, 2024 ആകുമ്പോഴേക്കും ഇത് മൊത്തം പണമിടപാടുകളുടെ 9 ശതമാനമാകും. ബി എൻ പി എൽ എന്ന ഈ രീതിയോട് ക്രെഡിറ്റ് കാർഡിനേക്കാൾ ആളുകൾക്ക് താൽപര്യമേറുന്നുണ്ട്. ലെയ്‌സി പേ, ക്യാപ്പിറ്റൽ ഫ്ളോട്, സെസ്റ്റ് മണി തുടങ്ങിയ കമ്പനികളാണ് ഈ സേവനം ഇപ്പോൾ നൽകുന്നത്. പലിശ രഹിത വായ്പ പോലെ ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. അതാണ് ഇതിന്റെ ജനപ്രീതി കൂട്ടുന്ന ഘടകം. കടയിൽ നിന്നും നേരിട്ട് വാങ്ങുന്നതിനും, ഓൺലൈൻ വാങ്ങുന്നതിനും  ബിഎൻപിഎൽ സൗകര്യമുപയോഗിക്കാനാകും.

English Summary : BNPL is Becomimg Popular Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com