ADVERTISEMENT

അസംഘടിത മേഖലയിലെ തൊഴിലാളിയാണോ നിങ്ങൾ ?എങ്കിൽ തീർച്ചയായും കേന്ദ്ര സർക്കാറിന്റെ ഇ- ശ്രം പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കണം. എങ്കിലേ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾ നിങ്ങളെ തേടിയെത്തൂ. കോവിഡ് പോലുള്ള ദുരിതങ്ങൾ ഉണ്ടാകുമ്പോൾ സഹായം നൽകുന്നത് ഈ വിവരശേഖരം ഉപയോഗിച്ചായിരിക്കും. പേര് റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനയുടെ ഭാഗമാകും. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ 2 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. ഇതിന്റെ ആദ്യ പ്രീമിയം സർക്കാർ അടയ്ക്കും. പദ്ധതിയിൽ അംഗമാകുന്നവർക്ക് ആധാറിനു സമാനമായ 12 അക്ക യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും കാർഡും ലഭിക്കും .

∙ആർക്കെല്ലാം ചേരാം ?

അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന കർഷകർ, കർഷക തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഓട്ടോ ഡ്രൈവർമാർ, പത്ര ഏജൻറുമാർ, വഴിയോര കച്ചവടക്കാർ, തൊഴിലുറപ്പു പദ്ധതിയിലെ അംഗങ്ങൾ, ആശാ വർക്കർമാർ, മത്സ്യതൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, അതിഥി തൊഴിലാളികൾ എന്നിങ്ങനെ ആർക്കും അംഗമാകാം. ഇ പി  എഫ്, ഇ എസ് ഐ പദ്ധതികളിൽ അംഗമായിരിക്കരുത്. ആദായ നികുതി നൽകുന്നവരാകരുത്. പ്രായപരിധി: 16-5.

∙എങ്ങനെ ചേരാം ?

ഇ- ശ്രം പോർട്ടൽ വഴി സ്വന്തമായോ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന കോമൺ സർവീസ് സെന്ററുകൾ വഴിയോ അപേക്ഷിക്കാം. ആധാർ, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ തുടങ്ങിയ രേഖകൾ കരുതണം.

English Summary > Unorganized Sector Employees should Join in E Sharm Portal for Geting Government Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com