ADVERTISEMENT

ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ  പഠിക്കുന്ന പിന്നോക്ക വിഭാഗം (ഒ ബി സി ) വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് അർഹത. നിശ്ചിത ഫോമിലുള്ള അപേക്ഷ പൂരിപ്പിച്ച് രേഖകൾ സഹിതം സ്കൂൾ പ്രധാന അദ്ധ്യാപകനെ ഏൽപ്പിക്കണം.

∙ന്യൂനപക്ഷ – ഒഇസി വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാനാകില്ല.

∙കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.

∙ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.

∙ഇ ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

സ്കൂൾ പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും പിന്നീട് മതപരിവർത്തനം നടത്തിയവരും ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ സെപ്റ്റംബർ 30 നു മുമ്പ് പഠിക്കുന്ന വിദ്യാലയത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് www.bcddkerala.gov.in, ഫോൺ :0471- 2727379.

മുന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും പഠന സഹായം

മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് കഴിഞ്ഞുള്ള  പഠനത്തിന്  സ്കോളർഷിപ് ലഭിക്കും. സർക്കാർ സ്ഥാപനങ്ങളിലെ വിവിധ കോഴ്സുകളിൽ പഠിക്കുന്നതിന് 2021-22 വർഷത്തെ അംബേദ്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം.

ആർക്കെല്ലാം കിട്ടും?

പോസ്റ്റ് മെട്രിക് കോഴ്സുകൾ (11,12 ക്ലാസുകൾ )ഐ ടി ഐ, പോളിടെക്നിക് ഡിപ്ലോമ, ബി.എ, ബിഎസ് സി, ബി കോം തുടങ്ങിയ ഡിഗ്രി കോഴ്സുകൾ,പി.ജി, എൽ.എൽ.ബി ഫാർമസി, നേഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ, മെഡിസിൻ, എൻജിനീയറിങ്, അഗ്രിക്കൾച്ചറൽ ബിരുദ കോഴ്സുകൾ തുടങ്ങിയവയിലെ പഠനത്തിനാണ് സ്കോളർഷിപ്.

കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. മറ്റ് സർക്കാർ സ്കോളർഷിപ്പോ സ്റ്റൈപൻഡോ ഇതോടൊപ്പം വാങ്ങാനാവില്ല. കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കോർപ്പറേഷൻ വഴിയാണ് സ്കോളർഷിപ് വിതരണം. അവസാന തീയതി: സെപ്റ്റംബർ 28. വിവരങ്ങൾക്ക് www.kswcfc.org, ഫോൺ: 0471-2311215

English Summary: Details of Various Scholarships for Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com