ADVERTISEMENT

പലരും ചോദിക്കുന്നൊരു ചോദ്യമാണിത്. നമ്മുടെ അക്കൗണ്ടിൽ ഉള്ള പണത്തിനു മാത്രമേ ഡെബിറ്റ് കാർഡുപയോഗിച്ചുള്ള പർച്ചേസിങ് പറ്റൂ. എന്നാൽ കൂടുതല്‍ സൗകര്യപ്രദമായി പണമടയ്ക്കാനും അതുവഴി പണം നന്നായി കൈകാര്യം ചെയ്യാനും ക്രെഡിറ്റ് കാര്‍ഡുകള്‍ സഹായിക്കും. ചുരുക്കിപ്പറഞ്ഞാൽ പണത്തിന് അത്യാവശ്യം നേരിടുന്ന പല ഘട്ടങ്ങളിലും രുടെയും മുമ്പിൽ കൈനീട്ടാതെ അവശ്യം സാധിക്കാൻ ഇപ്പോൾ സഹായിക്കുന്നത് ക്രെഡിറ്റ് കാർഡാണ്. ഇതിനു പുറമെ ഡെബിറ്റ് കാര്‍ഡുകളെ അപേക്ഷിച്ച് കൂടുതല്‍ റിവാര്‍ഡുകളും ആനുകൂല്യങ്ങളും ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും.

∙ക്രെഡിറ്റ് കാര്‍ഡ് ചരിത്രം വായ്പസ്കോറിനെ ബാധിക്കുമോ?

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യമായി അടയ്ക്കുന്നത് മികച്ച വായ്പാ ചരിത്രം വളര്‍ത്തിയെടുക്കുവാന്‍ സഹായിക്കും. ഇതിനു പുറമെ ക്രെഡിറ്റ് കാര്‍ഡില്‍ അടയ്ക്കേണ്ട ഏറ്റവും കുറഞ്ഞ തുക അടച്ചു മുന്നോട്ടു പോകുന്നത് ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കില്ല. എന്നാല്‍ പണമടക്കാതിരിക്കുകയോ വൈകി അടയ്ക്കുകയോ ചെയ്താല്‍ അത് ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാകും.

∙തിരിച്ചടക്കല്‍ ബുദ്ധിമുട്ടാണോ?

ചെക്കുകള്‍ മുതല്‍ ഓട്ടോ ഡെബിറ്റ് വരെയുള്ള നിരവധി രീതികള്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുന്നതിനായി പ്രയോജനപ്പെടുത്താം. അടക്കേണ്ട ഏറ്റവും കുറഞ്ഞ തുക അക്കൗണ്ടില്‍ നിന്ന് അടക്കുന്ന ഓട്ടോ ഡെബിറ്റ് രീതികളും ലഭ്യമാണ്. അതുകൊണ്ടു തന്നെ ഒരു ബുദ്ധിമുട്ടുമില്ലാതെ ഇതു ചെയ്യാനാവും.

∙ഒരു ക്രെഡിറ്റ് കാര്‍ഡ് മതിയോ?

online-banking-credit-card

ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്ന വിവിധ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്നു വിപണിയിലുണ്ട്. സ്ഥിരമായി വിമാന യാത്ര നടത്തുന്നവര്‍ക്ക്് എയര്‍ലൈന്‍ മൈലുകള്‍ നല്‍കുന്നതും ഹോട്ടല്‍ ഭക്ഷണത്തിനും ഷോപ്പിങിനുമെല്ലാം ആനുകൂല്യങ്ങള്‍ നല്‍കുന്നതും ആയ വിവിധ രീതികളിലെ കാര്‍ഡുകളുണ്ട്. ഇവയില്‍ നിന്ന് പ്രയോജനപ്രദമായ രണ്ടോ മൂന്നോ കാര്‍ഡുകള്‍ അവരവരുടെ ചെലവഴിക്കല്‍ രീതികള്‍ക്ക് അനുസൃതമായി തെരഞ്ഞെടുക്കാം.

∙ശ്രദ്ധിക്കുക ഈ നാല് കാര്യങ്ങൾ

നിങ്ങളുടെ ക്രെഡിറ്റ് പരിധി എത്രയാണ്

ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടക്കേണ്ടത് എന്നാണ്

ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സുരക്ഷിതമാക്കി വെക്കുക

നിങ്ങളുടെ ചെലവഴിക്കല്‍ നിരീക്ഷിക്കുക

∙ക്രെഡിറ്റ് കാര്‍ഡുകള്‍ എത്രത്തോളം സുരക്ഷിതം?

ഏതു സാമ്പത്തിക ഇടപാടിലും അത്യാവശ്യമായ ഒന്നാണ് അച്ചടക്കവും സ്വകാര്യതയും. ക്രെഡിറ്റ് കാര്‍ഡിന്റെ കാര്യത്തിലും ഇതു ബാധകമാണ്. പിന്‍, ഒടിപി, കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ആരുമായും പങ്കു വെക്കരുത്. സംശയകരമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. ഇത്തരത്തില്‍ അച്ചടക്കത്തോടു കൂടി ഉപയോഗിക്കുകയാണെങ്കില്‍ ഏറെ ഗുണകരമായ ഒന്നാണ് ക്രെഡിറ്റ് കാര്‍ഡുകള്‍.

ലേഖകൻ ആക്സിസ് ബാങ്കിന്റെ കാര്‍ഡ്സ് ആന്റ് പെയ്മെന്റ് വിഭാഗം മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാണ്

English Symmary : Why we need a Credit Card?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com