ADVERTISEMENT

കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളിലാരെങ്കിലുമോ വീട്ടിലെ വരുമാനം നേടിയിരുന്ന വ്യക്തിയോ മരിച്ച വിദ്യര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കോട്ടക് ഗ്രൂപ് കോട്ടക് ശിക്ഷാ നിധി ആരംഭിച്ചു. സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി കോട്ടക് എജ്യൂക്കേഷന്‍ ഫൗണ്ടേഷനാണ് വിദ്യാര്‍ത്ഥികള്‍ക്കു പഠനം പൂര്‍ത്തിയാക്കാനായുള്ള ഈ പദ്ധതി നടപ്പാക്കുന്നത്. 2022 മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. 2020 ഏപ്രില്‍ ഒന്നിനു ശേഷം വീട്ടിലെ വരുമാനം നേടിയിരുന്ന വ്യക്തിയോ മാതാവോ പിതാവോ കോവിഡ് മൂലം നഷ്ടപ്പെട്ട അംഗീകൃത സംസ്ഥാന-കേന്ദ്ര ബോര്‍ഡ്, സര്‍വകലാശാല തുടങ്ങിയവയില്‍ പഠിക്കുന്ന ആറു മുതല്‍ 22 വയസു വരെയുള്ളവര്‍ക്കു വേണ്ടിയാണ് ഈ പദ്ധതി.

English Summary: Kotak Group Introduced Kotak Shiksha Nidhi for Students Who Lost their Parent because of Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com