വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ചോ? സർക്കാരിന്റെ നഷ്ടപരിഹാരം ലഭിക്കാൻ എന്തുചെയ്യണം?

HIGHLIGHTS
  • ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്
Agriculture
SHARE

കനത്ത മഴയിലും കാറ്റിലും നിങ്ങളുടെ കൃഷി നശിച്ചോ? എങ്കിൽ നഷ്ടപരിഹാരത്തിന് ഉടൻ അപേക്ഷിച്ചോളൂ. കൃഷി വകുപ്പിൽ നിന്നു സഹായം ലഭിക്കും.

വിളനാശം സംഭവിച്ചവർ നഷ്ടപരിഹാരത്തിനായി സംസ്ഥാന കൃഷിവകുപ്പിന്റെ വെബ് പോർട്ടലായ AIMS (എയിംസ് - അഗ്രിക്കൾച്ചറൽ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം ) വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.aims.kerala.gov.in എന്ന വെബ് പോർട്ടലിനു പുറമെ AIMS മൊബൈൽ ആപ്ലിക്കേഷനിലൂടെയും അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കുന്നതിനായി ആദ്യം എയിംസ് പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. നേരത്തെ റജിസ്റ്റർ ചെയ്തവർക്ക് റജിസ്ട്രേഷൻ ഐ ഡി യും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. കാർഷിക വിളകൾ സംസ്ഥാനവിള ഇൻഷൂറൻസ് പ്രകാരം ഇൻഷുർ ചെയ്തിട്ടുള്ള കർഷകർ കൃഷിനാശം സംഭവിച്ച് 15 ദിവസത്തിനകവും ഇൻഷുർ ചെയ്തിട്ടില്ലാത്തവർ 10 ദിവസത്തിനകവും അപേക്ഷിക്കണം.

ആദ്യമായി റജിസ്റ്റർ ചെയ്യുന്നവർ

ആദ്യമായി റജിസ്റ്റർ ചെയ്യുന്ന കർഷകർ ആധാർ നമ്പർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കൃഷിസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ, വിളകളെ സംബന്ധിച്ച വിവരങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. റജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പറും പാസ് വേഡും ഭാവിയിലെ എല്ലാ നടപടികൾക്കായും സൂക്ഷിച്ചു വയ്ക്കണം.

കർഷകർക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ കോമൺ സർവീസ് സെന്ററുകൾ വഴിയോ അപേക്ഷ സമർപ്പിക്കാം .സംശയങ്ങൾക്ക് സമീപത്തെ കൃഷിഭവനുമായി ബന്ധപ്പെടാം .കൂടുതൽ വിവരങ്ങൾക്ക്: 1800-425-1661.

English Summary: Faremes will get compensation from State Goverment for their losses because of Flood

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA