ADVERTISEMENT

ഒരു ഫോൺ കോൾ മതി. അത് മഹത്തായ ഒരു ചുവട് വയ്പ്പായിരിക്കുമെന്ന് മാത്രമല്ല, സമ്മാനം ലഭിക്കുന്നതിനുള്ള അവസരവുമായേക്കാം. സർക്കാരാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എവിടെ ബാലവേല കണ്ടാലും അക്കാര്യം അധികൃതരെ  അറിയിക്കുന്നവർക്ക് 2500 രൂപ ക്യാഷ്പ്രൈസ് ലഭിക്കും. വനിത-ശിശു വികസന വകുപ്പാണ് സമ്മാനം നൽകുന്നത്.വിവരം നൽകുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. പാരിതോഷികം നൽകുന്നതും രഹസ്യമായിട്ടായിരിക്കും.

ജില്ലാ ശിശുസംരക്ഷണ ഓഫീസർ അല്ലെങ്കിൽ ഓഫീസർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കാണ് രഹസ്യമായി വിവരം കൈമാറേണ്ടത്.ഇവരുടെ ഫോൺ നമ്പറുകൾ http://wcd.kerala.gov.in/offices_icps.php എന്ന ലിങ്കിൽ ഉണ്ട്. നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ബാലവേല തടയാനുള്ള നടപടി വകുപ്പ് സ്വീകരിക്കും.

സംസ്ഥാനത്ത് ബാലവേല നിയമപരമായി നിരോധിക്കുകയും ക്രിമിനൽ കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്. 14 വയസ്സ് പൂർത്തിയാകാത്തവരെ ജോലിക്ക് നിയോഗിക്കരുതെന്നാണ് നിയമം.14-18 പ്രായപരിധിയിലുള്ളവരെ അപകടകരമായ ജോലികളിൽ ഏർപ്പെടുത്തരുതെന്നും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിലൂടെ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റാമെന്നു മാത്രമല്ല സമ്മാനവും കരസ്ഥമാക്കാം.

English Summary: Inform about Chlid Labour and get Cash Price from Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com