പുതിയ വർഷത്തിൽ ക്രെഡിറ്റ് കാർഡ് വേണ്ടെന്നു വെച്ചോ?

card2
SHARE

കോവിഡ് കാലത്ത് ക്രെഡിറ്റ് കാർഡുപയോഗിച്ച് കെണിയിലായോ? വരുമാനത്തിനുള്ളിൽ നിന്ന് ചെലവ് ചെയ്യാനറിയാത്തവർക്ക് ക്രെഡിറ്റ് കാർഡ് കൂടുതൽ ബാധ്യതകൾ വരുത്തിവെക്കും. പുതിയ വർഷത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ  ക്രെഡിറ്റ് കാർഡ് ഉപേക്ഷിക്കാന്‍ തീരുമാനമെടുത്ത കൂട്ടത്തിലുള്ള ആളാണോ നിങ്ങൾ?

എങ്ങനെ വേണ്ടെന്നു വെക്കാം?

ക്രെഡിറ്റ് കാർഡ് വേണ്ടെന്നുണ്ടെങ്കിൽ ആ വിവരം ബാങ്കിനെ അറിയിക്കുക. നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ എല്ലാം ഉൾകൊള്ളിച്ചുകൊണ്ടു ഒരു ഇമെയിൽ മുഖേനയോ, നേരിട്ടുപോയി ഒരു അപേക്ഷ സമർപ്പിച്ചോ, അതല്ലെങ്കിൽ ഓൺലൈൻ അപേക്ഷ സമർപ്പിച്ചോ ക്രെഡിറ്റ് കാർഡ് വേണ്ടെന്നു വെക്കാം. ചില സാമ്പത്തിക സ്ഥാപനങ്ങൾക്ക് കസ്റ്റമർ കെയറിൽ വിളിച്ചും അപേക്ഷ സമർപ്പിക്കുവാനുള്ള സൗകര്യം ഉണ്ടാകും. 

എന്തൊക്കെ ശ്രദ്ധിക്കണം?

ക്രെഡിറ്റ് കാർഡ് ഉപേക്ഷിക്കുന്നതിനു മുൻപ്  കുടിശിക അടച്ചു തീർക്കണം. പല ബാങ്കുകളുടെയും നടപടിക്രമങ്ങൾ വ്യത്യസ്തമായതിനാൽ അത് കൃത്യമായി മനസ്സിലാക്കുക. എന്തെങ്കിലും പിഴ കൊടുക്കുവാനുണ്ടെങ്കിൽ അതും അടയ്ക്കേണ്ടതുണ്ട്. കാർഡിലൂടെ നിങ്ങൾ നേടിയ റിവാർഡ് പോയന്ററുകൾ  എല്ലാം ഉപയോഗിക്കുക. ബിൽ അടയ്ക്കുന്നതിന് ക്രെഡിറ്റ് കാർഡുമായി ബന്ധപെടുത്തിയിട്ടുണ്ടെങ്കിൽ അത് മാറ്റുക. ക്രെഡിറ്റ് കാർഡ് റദ്ദ്  ചെയ്തുവെന്ന് എഴുതി വാങ്ങുന്നത് പിന്നീടുള്ള ക്രെഡിറ്റ് സ്കോറിനെ ബാധിക്കൽ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുവാൻ  സഹായിക്കും. 

English Summary: How to Quit Your Credit Card,Things to Keep in Mind

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA