ADVERTISEMENT

ജീവിത സായാഹ്നത്തിൽ 5000 രൂപ പെൻഷനും ചികിത്സ, പ്രസവാനുകൂല്യം, വിവാഹ / വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ആനുകൂല്യം, കുടുംബപെൻഷൻ ഉൾപ്പെടെയുള്ള നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ സർക്കാർ പദ്ധതിയിൽ ഇനിയും നിങ്ങൾ അംഗത്വം എടുത്തില്ലേ? സംസ്ഥാനത്തെ കർഷക ക്ഷേമനിധി ബോർഡിൽ അംഗങ്ങളാകുന്നവർക്കാണ് ആനുകൂല്യങ്ങൾക്കുള്ള അർഹത ലഭിക്കുന്നത്.

മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ചവർക്ക് ക്ഷേമനിധിയിൽ അംഗങ്ങളാകാം.18 നും 55 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അംഗത്വം ലഭിച്ചു കഴിഞ്ഞാൽ അഞ്ചു വർഷം കുറഞ്ഞത് 100 രൂപ, കൂടിയത് 250 രൂപ എന്ന നിരക്കിൽ പ്രതിമാസ അംശാദായം അടയ്ക്കണം. തുല്യ വിഹിതം സർക്കാരും ബോർഡിനു നൽകും. 60 വയസ്സ് പൂർത്തിയാകുമ്പോൾ പെൻഷൻ ലഭിച്ചു തുടങ്ങും.

അംഗത്വം എടുക്കുന്നതിനുള്ള അപേക്ഷ

www.kfwfb.kerala.gov.in എന്ന വെബ് സൈറ്റ് ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കണം. നേരിട്ടോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. അപേക്ഷയിൽ വാട്സാപ്പുള്ള  സ്വന്തം മൊബൈൽ ഫോൺ നമ്പർ നൽകുക. ബോർഡിൽ നിന്നുള്ള അറിയിപ്പുകളും നിർദ്ദേശങ്ങളും അയക്കുന്നത് വാട്സാപ് വഴിയാണ്.

കഴിഞ്ഞ ഡിസംബർ 1 മുതലാണ് പദ്ധതിയിൽ അംഗത്വ വിതരണം ആരംഭിച്ചത്. സംസ്ഥാനമൊട്ടാകെ 20 ലക്ഷം കർഷകർ അംഗങ്ങങ്ങളാകുമെന്നാണ് ബോർഡ് പ്രതീക്ഷിക്കുന്നത്. എന്നാൽ അംഗത്വ വിതരണം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ അയ്യായിരത്തിൽ താഴെ പേർ മാത്രമാണ് എല്ലാ നടപടികളും പൂർത്തീകരിച്ച് അംഗങ്ങളായിട്ടുള്ളത്. കൃഷി ഭവനുകളിലൂടെ പദ്ധതിയുടെ പ്രചാരണം ശക്തിപ്പെടുത്താനാണ് ബോർഡ് ആലോചിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2320500.

English Summary : Farmers should Join in Kerala Farmer Welfare Fund Board for more Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com