ADVERTISEMENT

പ്രസവ ചിലവുകൾക്കും, നവജാത ശിശുവിന്റെ സംരക്ഷണത്തിനുമുള്ള ഇൻഷുറൻസുകൾ നമ്മുടെ നാട്ടിൽ അടുത്ത കാലം വരെ വലിയ കമ്പനികൾ അവരുടെ ജീവനക്കാർക്ക് നൽകുന്ന രീതിയാണ് പൊതുവെയുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പല ആരോഗ്യ ഇൻഷുറൻസ് കമ്പനികളും പ്രസവവുമായി ബന്ധപ്പെട്ട ചെലവുകൾക്കായുള്ള  ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ട്. പ്രസവത്തിനു മുൻപുള്ള ആശുപത്രി ചിലവുകൾ, പ്രസവത്തിന്റെ ചിലവുകൾ, കുഞ്ഞുണ്ടായതിനുശേഷം കുഞ്ഞിനുള്ള സംരക്ഷണം എന്നിവയെല്ലാം ഇതിൽപെടുന്നു. ഇപ്പോൾ പ്രസവം വലിയ ചിലവേറിയ കാര്യമായതിനാൽ, ഇൻഷുറൻസ് ഉള്ളത് നല്ലതാണ്. മെട്രോ നഗരങ്ങളിലെ പല ആശുപത്രികളും 50000 മുതൽ 3 ലക്ഷം വരെയാണ് പ്രസവ പാക്കേജായി ഈടാക്കുന്നത്. പല കമ്പനികളും നമുടെ ആരോഗ്യ ഇൻഷുറൻസിന്റെ കൂടെ പ്രസവത്തിനുള്ള ഇൻഷുറൻസ് ചേർത്ത് പ്രീമിയം അടക്കുവാൻ സമ്മതിക്കുന്നുണ്ട്. ഗർഭിണിയാകുന്നതിനു മുൻപ് ഈ ഇൻഷുറൻസ് എടുക്കണം എന്ന നിബന്ധന ചില കമ്പനികൾ മുന്നോട്ടു വെക്കുന്നുണ്ട്. ഇൻഷുറൻസ് എടുത്ത ശേഷം, കുറഞ്ഞത് 9 മാസം കഴിഞ്ഞതിനു ശേഷം മാത്രം കവറേജ് നൽകുന്ന കമ്പനികളുമുണ്ട്. 

Table-maternity-insu

മറ്റേർണിറ്റി ഇൻഷുറൻസിന്റെ പരിധിയിൽപ്പെടുന്നവ  

∙പ്രസവം, ആശുപത്രി വാസം, മരുന്നുകൾ എന്നിവ

∙പ്രസവത്തിനു മുൻപും, ശേഷവുമുള്ള  ആശുപത്രി ചിലവുകൾ 

∙കുഞ്ഞിന്റെ ആദ്യദിവസങ്ങളിൽ പൂർണ കവറേജ് 

∙കുഞ്ഞിന്റെ പ്രതിരോധ കുത്തിവെപ്പ് ചിലവുകൾ 

∙ഗർഭം അലസി പോകുകയാണെങ്കിൽ അതിനുള്ള ചികിൽസ ചിലവുകൾ 

∙കുഞ്ഞിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനുള്ള ചികിത്സ 

എല്ലാ ഇൻഷുറൻസും ഒരുപോലെയല്ല. പ്രീമിയം അടയ്ക്കുന്നതിനനുസരിച്ച് ലഭിക്കുന്ന സൗകര്യങ്ങളും വ്യത്യാസപ്പെടും. ലഭ്യമായ മെറ്റേണിറ്റി ഇൻഷുറൻസുകളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. 

അമ്മമാർക്ക് ആദ്യ കുഞ്ഞുണ്ടായതിനു ശേഷം, സാമ്പത്തിക സഹായം ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയാണ്  പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY). ഇത് പ്രകാരം, 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കോ, പോസ്റ്റ് ഓഫീസിലേക്കോ നേരിട്ട് നിക്ഷേപിക്കും. മാതൃ-ശിശു സംരക്ഷണ കാർഡ് ഉള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 

English Summary : Know the Details about Maternity Insurance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com