ADVERTISEMENT

ദിവസം തോറും കൂടുന്ന പെട്രോൾ, ഡീസൽ വിലയിൽ നട്ടം തിരിയുമ്പോൾ കുറച്ചെങ്കിലും വിലകുറവിന് ഇവ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ടോ?. എങ്കിൽ ഇക്കാര്യങ്ങളറിയുക. ചില ക്രെഡിറ്റ് കാർഡുകൾ ഇന്ധനം വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് നല്ല ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. റിവാർഡ് പോയന്റുകളും ക്യാഷ് ബാക്കും ഡൈനിങ് ഓഫറുകളും ഇവയുടെ കൂടെ ലഭിക്കും. ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ അടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ഇളവ് ലഭിക്കാൻ ആ കമ്പനിയുടെ പേര് ഉൾപെട്ടിട്ടുണ്ടോയെന്നു നോക്കുക. ഇന്ധന സർചാർജ് ഇളവ് തരുന്ന കാർഡാണോയെന്നു ഉറപ്പു വരുത്തുക. ക്രെഡിറ്റ് കാർഡിന്റെ വാർഷിക ഫീസ് നോക്കുക. 

ഇന്ത്യൻ ഓയിൽ സിറ്റി ക്രെഡിറ്റ് കാർഡ്

ആദ്യത്തെ വർഷത്തെ ഫീസ് 1000 രൂപ. ഇന്ത്യൻ ഓയിൽ പമ്പുകളിൽ നിന്ന് ആനുകൂല്യം ലഭിക്കും. ഇതുകൂടാതെ പലചരക്ക് സാധനങ്ങൾക്കും ഇളവുകളുണ്ട്. 

റോയൽ സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ് 

ഒരു എഴുത്തുകുത്തുകളുമില്ലാതെ പെട്ടെന്നുതന്നെ അനുവദിക്കുന്ന ക്രെഡിറ്റ് കാർഡ് ആണിത്. ആദ്യ വർഷം  ഫീസ് ഇല്ല. 

എച്ച് ഡി എഫ് സി ബാങ്ക് മണി ബാക് കാർഡ്

എച്ച് ഡി എഫ് സി സേവിങ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ ആദ്യ വർഷം  ഫീസ് ഇല്ല. ഇതിലൂടെ ഓൺലൈൻ ഷോപ്പിങ്ങിന് ഇളവുകളുണ്ട്. 

ഇന്ത്യൻ ഓയിൽ എച്ച് ഡി എഫ് സി ക്രെഡിറ്റ് കാർഡ്

നിബന്ധനകൾക്ക് വിധേയമായി 500 രൂപ ആദ്യ വർഷ ഫീസ്. ഇന്ത്യൻ  ഓയിൽ പെട്രോൾ പമ്പുകളിൽ ഇളവ് ലഭിക്കും. മറ്റു ചില സവിശേഷതകളുള്ള ഇന്ധന ക്രെഡിറ്റ് കാർഡുകൾ താഴെ കൊടുത്തിരിക്കുന്നു.

table-fuel-card

English Summary : Know More about Credit Cards That Give Some Benefits While Fuel Filling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com