ഇനി കറന്റ് ബില്ലിനെ പേടിക്കാതെ എസി ഇടാം

AC-summer-home
SHARE

ചുട്ടുപോള്ളുന്ന വേനൽക്കാലത്ത് എസി ഇല്ലാതെ പറ്റില്ല. എസി വാങ്ങുന്നതുപോലെ തന്നെ ചെലവാണ് എസി പ്രവർത്തിപ്പിക്കുമ്പോഴും. എപ്പോഴും എയർ കണ്ടീഷൻ ഉപയോഗിച്ചാൽ കറന്റ് ബിൽ കുത്തനെ കൂടും. കൈ പൊള്ളാതെ എസി ഉപയോഗിക്കാൻ ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കാം.  

1. സർവീസ് മുടക്കരുത്

ഏതൊരു ഇലക്ട്രോണിക് / മെക്കാനിക്കൽ സാധനവും കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്താൽ ആയുസ്സ് കൂടും. കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യും. എസിയും നന്നായി മെയ്ന്റനൻസ് ചെയ്യുക. പ്രത്യേകിച്ചും വേനൽക്കാലം തുടങ്ങുന്നതിനു മുൻപ്. അല്ലെങ്കിൽ വർഷത്തിലൊരിക്കൽ. സർവീസ് ചെയ്യുമ്പോൾ കോയിൽ ക്ലീൻ ചെയ്യുക. കൂളന്റ് ലെവൽ, വോൾട്ടേജ് കണക്‌ഷൻ തുടങ്ങിയവ പരിശോധിക്കുക. ഫംഗസ്, പൂപ്പൽ എന്നിവയുണ്ടെങ്കിൽ നീക്കം ചെയ്യുക.

2. ലീക്ക് ഉണ്ടോ

വിൻഡോ എസിയിൽ സ്ഥിരമായി കണ്ടുവരുന്ന പ്രശ്നമാണിത്. എസിയുടെയും വിൻഡോഫ്രെയിമിന്റെയും ഇടയിൽ ഗ്യാപ് വരുന്നതുകൊണ്ടാണ് ലീക്ക് ഉണ്ടാകുന്നത്. ഇത് എസിയുടെ കൂളിങ്ങിനെ കാര്യമായി ബാധിക്കുന്നു. എംസീൽ ഉയോഗിച്ചു ഇതു സീൽ ചെയ്യാവുന്നതാണ്.

3. ടൈമർ സെറ്റ് ചെയ്യാം

ടൈമർ സെറ്റ് ചെയ്തു വയ്ക്കുന്നത് എസി ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കും. എസി ഓൺ ചെയ്ത ശേഷം നിശ്ചിത സമയത്തിനുശേഷം സ്വയം ഓഫ് ആകുന്ന രീതിയിൽ ടൈമർ സെറ്റ് ചെയ്യുക. മുറി തണുത്തുകഴിഞ്ഞാൽ എസി ആവശ്യമില്ല.

4. കട്ട് ഓഫ് ടെപറേച്ചർ സെറ്റ് ചെയ്യാം

എസി ഓൺ ചെയ്ത ശേഷം കട്ട് ഓഫ് ടെപറേച്ചർ ഓപ്ഷൻ സെറ്റ് ചെയ്യുക. 24 ഡിഗ്രി സെൽഷ്യസ് ആണ് സെറ്റ് ചെതിരിക്കുന്നതെങ്കിൽ, മുറിയിലെ ഊഷ്മാവ്  24 സെൽഷ്യസ് ആകുമ്പോൾ ഏസി കട്ട് ആകും. വീണ്ടും ഊഷ്മാവ് കൂടുന്നതനുസരിച്ച് എസി തനിയെ ഓൺ ആകും. 

5. എയർ ഫിൽട്ടർ ക്ലീൻ ചെയ്യുക

എസിയിലെ എയർ ഫിൽട്ടൽ ദിവസവും ക്ലീൻ ചെയ്യുക. പൊടിയും അഴുക്കും പറ്റിപ്പിടിച്ചിരുന്നാൽ തണുപ്പ് കുറയും. എയർ ഫിൽറ്ററിൽ അടിഞ്ഞിരിക്കുന്ന പൊടി നീക്കം ചെയ്താൽ തന്നെ എസി കൂളിങ് സുഗമമാകും.   

English Summary : How to Use AC in a Smart Way 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA