പണം പിന്നെ മതി, ഇപ്പോൾ യാത്ര പോയിവരൂയെന്ന് മെയ്ക് മൈ ട്രിപ്പ്

HIGHLIGHTS
  • ബുക്ക് നൗ പേ ലേറ്റർ സൗകര്യമാണ് കമ്പനി ഒരുക്കുന്നത്
wayanad-travel-pic
SHARE

ഓൺലൈനായി യാത്രകൾ ബുക്ക് ചെയ്യാവുന്ന മെയ്ക് മൈ ട്രിപ്പ് എന്ന കമ്പനി പല ബാങ്കുകളും, ബാങ്കിങ് ഇതര സ്ഥാപനങ്ങളുമായി കൈകോർത്ത് യാത്ര ചെയ്തതിനു ശേഷം മാത്രം പണമടയ്ക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. വിമാന യാത്ര ബുക്ക് ചെയ്യുന്നതിനും, ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിനും ഈ സൗകര്യം ലഭിക്കും. ഇതുകൂടാതെ പ്രതിമാസ തവണകളായി ( ഇ എം ഐ )  പണം അടക്കാനുള്ള സൗകര്യവും ഉണ്ട്. ഈ അവധിക്കാലത്ത്  കൂടുതൽ പേർക്ക് യാത്രകൾ ആസൂത്രണം ചെയ്യാൻ ഈ സൗകര്യം പ്രയോജനപ്രദമാകും. ബൈ നൗ പേ ലേറ്റർ പദ്ധതി പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 60 ശതമാനത്തോളം അധിക വളർച്ച യാത്ര മേഖലയിൽ ഉണ്ടായതുകാരണമാണ് ഈ പദ്ധതി മെയ്ക് മൈ ട്രിപ്പ് വീണ്ടും നടപ്പിലാക്കുന്നത്. മെയ്ക് മൈ ട്രിപ്പുമായി സഹകരിക്കുന്ന ബാങ്കുകളാണ് ഉപഭോക്താക്കൾക്ക് യാത്രക്കുള്ള പണം ലഭ്യമാക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പണമടച്ചാൽ (മൂന്ന് മാസത്തിനുള്ളിൽ) അധിക തുക നൽകേണ്ടതില്ല.

English Summary : Make My Trip Arranging Buy Now and Pay Later Facility

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA