ADVERTISEMENT

മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സുമായി ചേർന്നു സംഘടിപ്പിക്കുന്ന ടാക്സ് പേയർ സിറ്റിസൺ കോണ്ടസ്റ്റിലെ ഏഴാമത്തെ വിജയിയായി വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ഉഷ വി ആർ. ഒരു പവൻ സ്വർണനാണയമാണ് ഇവർക്ക് സമ്മാനം ലഭിക്കുന്നത്. സാധനങ്ങൾ വാങ്ങുമ്പോൾ ജിഎസ്ടി അടച്ച ബിൽ വാങ്ങിയിട്ടുള്ളവർക്കാണ് റെസ്പോൺസിബിൾ ടാക്സ്പേയർ മൽസരത്തിൽ പങ്കെടുക്കാനവസരം. കഴിഞ്ഞ ആഴ്ചയിൽ പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഉഷ വിജയിയായത്.

ഉഷ വിജയിയായതെങ്ങനെ?

കുടുംബശ്രീ പ്രവർത്തകയും തയ്യൽക്കാരിയുമായ ഉഷ പേരക്കുട്ടിക്കായി സ്വർണം വാങ്ങിയതിന്റെ  ബില്ലിനാണ് സമ്മാനം ലഭിച്ചത്. എന്തു സാധനം വാങ്ങിയാലും ബില്ല് ചോദിച്ചു വാങ്ങി സൂക്ഷിക്കുന്ന ഉഷയുടെ അഭിപ്രായം ബില്ലുണ്ടെങ്കിൽ പിന്നീട് എന്തെങ്കിലും ആവശ്യം വന്നാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ്.  

അടുത്ത ആഴ്ചത്തെ സ്വർണനാണയം നിങ്ങൾക്കാകാം?

1000 രൂപയിൽ കുറയാത്ത സാധനം വാങ്ങിയതിന്റെ ജിഎസ്ടി ബിൽ കൈയിലുണ്ടോ? മാർച്ച് 20 ശേഷം പേയ്മെന്റ് നടത്തിയ ബില്ലായിരിക്കണം. പ്രസ്തുത ബില്ലിന്റെ നമ്പറും തിയതിയും തുകയും റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതിയുടെ സൈറ്റിൽ (www.manoramaonline.com/citizen) സബ്മിറ്റ് ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു പവൻ സമ്മാനമായി ലഭിക്കും. അടുത്ത ആഴ്ചയിലെ വിജയി നിങ്ങളാണെങ്കിലോ?

എന്താണ് റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതി?

ലോകമെമ്പാടുമുള്ള സഹജീവികളെ സമൂഹത്തോട് കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയുമുള്ളവരാക്കി തീർക്കാൻ പ്രേരിപ്പിക്കുന്ന ഒരു സാമൂഹിക-അവബോധ പ്രചാരണത്തിനുള്ള ശ്രമമാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതി. കൂടുതൽ വിവരങ്ങളറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നേര് ശീലമാക്കാം, കടമകൾ മറക്കാതിരിക്കാം

ഉത്തരവാദിത്വമുള്ളൊരു പൗരന്റെ കടമയാണ് നികുതി അടയ്ക്കുക എന്നത്. നമ്മൾ നൽകുന്ന നികുതി നാടിന്റെയും നമ്മുടെയും വികസനത്തിന്, മുന്നേറ്റത്തിന് അനിവാര്യമാണ്. അതുകൊണ്ട് തന്നെ നമ്മൾ വാങ്ങുന്ന ഓരോ ഉത്പന്നത്തിനും നികുതി അടയ്ക്കുന്നു എന്ന് ബിൽ കൈപ്പറ്റി ഉറപ്പുവരുത്തുന്നത് ശീലമാക്കണം. ഇത് പ്രോൽസാഹിപ്പിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് സ്വർണ നാണയം സമ്മാനമൊരുക്കി മനോരമ ഓൺലൈനും മലബാർ ഗോൾഡും കൈകോർക്കുന്നത്.

English Summary : Usha is the Seventh Winner in Tax Payer Citizen Contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com