ADVERTISEMENT

ക്രിപ്റ്റോകളെ കറൻസികളായി തെറ്റിദ്ധരിക്കരുതെന്ന് ഐ എം എഫിന്റെ മേധാവി ക്രിസ്റ്റലീന ജോർജീവയുടെ മുന്നറിയിപ്പ്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളെക്കുറിച്ചുള്ള ഒരു യോഗത്തിൽ സംസാരിക്കുമ്പോഴാണ് അവർ ഇങ്ങനെ അഭിപ്രായപ്പെട്ടത്." ഏതു കറൻസിക്കും ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കണം. പക്ഷെ ക്രിപ്റ്റോകളുടെ കാര്യത്തിൽ അങ്ങിനെയൊന്നില്ല." എന്നും ഐ എം എഫ് മേധാവി പറഞ്ഞു. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ പണം കൈമാറ്റത്തിനുള്ള ഉപാധികളായിരിക്കുമെന്നും, അത് നിക്ഷേപ ആസ്തികളായിരിക്കില്ല എന്നും അവർ വ്യക്തമാക്കി. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ വന്നാൽ പോലും നോട്ടുകളുടെ പ്രസക്തി കുറയുകയില്ലെന്നും യഥാർത്ഥത്തിൽ യുക്രെയ്ൻ യുദ്ധം തുടങ്ങിയതില്‍ പിന്നെ നോട്ടുകളുടെ ഡിമാൻഡ് കൂടിയതും അവർ ചൂണ്ടിക്കാട്ടി.

English Summary : Crypto Currencie are not Currencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com