ADVERTISEMENT

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 'ബാങ്ക് നോട്ട് സർവേ ഓഫ് കൺസ്യൂമേഴ്‌സ്' പ്രകാരം 100 രൂപയുടെ നോട്ടുകളാണ് ആളുകൾക്ക് കൈകാര്യം ചെയ്യുവാൻ ഏറ്റവും ഇഷ്ടം. രണ്ടായിരത്തിന്റെ  നോട്ട് കൈകാര്യം ചെയ്യുവാൻ ആളുകൾ അത്ര ഇഷ്ടപ്പെടുന്നില്ല. 5 രൂപ നാണയം എല്ലാവർക്കും  ഇഷ്ടമാണ്; എന്നാൽ ഒരു രൂപയുടെ നാണയം അത്ര പ്രിയമല്ല.

indian-currency

സർവേയിൽ പ്രതികരിച്ചവരിൽ 3 ശതമാനം പേർക്കും നോട്ടുകളിലെ സുരക്ഷാ സവിശേഷതകളെക്കുറിച്ച് അറിയില്ല. കാഴ്ച വൈകല്യമുള്ളവരിൽ ഭൂരിഭാഗം പേരും നോട്ടുകളുടെ വലുപ്പത്തെക്കുറിച്ച് ബോധവാന്മാരാണ്. 28 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് സർവേ നടത്തിയത്. 351 കാഴ്ച വൈകല്യമുള്ളവരും സർവേയിൽ ഉൾപ്പെട്ടിരുന്നു. 2016 ൽ അവതരിപ്പിച്ച 2000 രൂപ നോട്ടിന്റെ പ്രചാരം സമ്പദ് വ്യവസ്ഥയിൽ കുറഞ്ഞു വരികയാണ്. കഴിഞ്ഞ നാല് വർഷമായി റിസർവ് ബാങ്ക് പുതിയ 2000 രൂപ നോട്ടുകൾ വിതരണം ചെയ്തിട്ടില്ല. കറൻസി മാനേജ്മെന്റ് പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനാണ് റിസർവ് ബാങ്ക് പൊതുജനങ്ങൾക്കിടയിൽ ഇത്തരം സർവേകൾ നടത്തുന്നത്.

English Summary: !00  Rupee Note is Favourite for Majority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com