ADVERTISEMENT

''കോവിഡ് കാലത്ത് റിസർവ് ബാങ്കും സർക്കാരും സംരംഭകരെയും സാധാരണക്കാരെയും സംരക്ഷിക്കുന്ന നടപടി കൈകൊണ്ടിരുന്നു. എന്നാൽ അത് ദീർഘകാലം തുടരാനാകില്ലെന്ന് റിസർവ് ബാങ്ക് തന്നെ അറിയിച്ചിരുന്നതാണ്. അതിനാൽ റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തുമെന്നതിനെക്കുറിച്ച് എല്ലാവർക്കും ധാരണയുണ്ടായിരുന്നു. പണപ്പെരുപ്പം മൂലം പ്രതിസന്ധിയിലേയ്ക്ക് പോകുന്ന സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്നതിന് മറ്റ് മാർഗമില്ല'' ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ പോൾ തോമസ് പറയുന്നു.

ഈ അവസരത്തിൽ ഉയരുന്ന ജീവിതച്ചെലവുകളെ എങ്ങനെ നേരിടാമെന്ന് നാം ഓരോരുത്തരും ചിന്തിച്ച് പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിചേർത്തു. പലിശത്തുക കൊണ്ട് ജീവിതം കഴിഞ്ഞു പോകുന്ന പെൻഷൻകാരെ പോലുള്ളവർക്ക് ഈ നിരക്കു വർധന ആശ്വാസമാണ്. എന്നാൽ രണ്ടറ്റവും കൂട്ടിമുട്ടക്കാൻ പാടുപെടുന്ന സാധാരണക്കാർ വരുമാന വർധനവിനുള്ള മാർഗങ്ങൾ നോക്കുകയാണ് ഇവിടെ സ്വീകരിക്കാവുന്ന പ്രായോഗികമായ ഒരു മാർഗം. പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള തൊഴിലും വരുമാനമാർഗവും ഇവിടെ സ്വീകരിക്കാവുന്നതാണ്.

English Summary : How to Manage Expense with High Interest Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com