ADVERTISEMENT

കേന്ദ്ര സർക്കാരിന്റെ  അഗ്നിപഥ്‌ പദ്ധതിക്കെതിരെ  രാജ്യത്തെമ്പാടും വ്യാപക പ്രതിഷേധം തുടരുകയാണ്. പതിനേഴര വയസ്സായ കുട്ടികളെ നാല് വർഷത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തിരഞ്ഞെടുക്കുന്നവരെ അഗ്നിവീർ എന്നാണ് അറിയപ്പെടുക. പെൺകുട്ടികൾക്കും ഈ പദ്ധതിയിൽ ചേരാം.

അഗ്നിപഥ് പദ്ധതിയിൽ ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങൾ

പദ്ധതിയെ പിന്തുണക്കുന്നതിനായി ധനമന്ത്രാലയം വ്യാഴാഴ്ച പൊതുമേഖലയിലെ ബാങ്കുകളുടെയും, ധനകാര്യ സ്ഥാപനങ്ങളുടെയും ഡയറക്റ്റർമാരുമായി ഒരു കൂടിക്കാഴ്ച നടത്തി. അഗ്നിവീറുകൾക്കു നൽകാവുന്ന തൊഴിലവസരങ്ങളെയും, സാമ്പത്തിക നേട്ടങ്ങളെയും കുറിച്ച് കൂടുതൽ ചർച്ച ചെയ്യാനായിരുന്നു ഇത്തരമൊരു സമ്മേളനം നടത്തിയത്. സമ്മേളനത്തിലെ പ്രധാന തീരുമാനങ്ങൾ ഇവയാണ്.

∙വായ്പാ സൗകര്യങ്ങൾ, നിലവിലുള്ള സർക്കാർ പദ്ധതികൾ, ഇൻഷുറൻസ് ഉൽപന്നങ്ങൾ എന്നിവ വഴിയുള്ള  പിന്തുണ 

∙സ്റ്റേറ്റ് ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലൂടെയുള്ള  ആനുകൂല്യങ്ങളും  ഇളവുകളും

∙യോഗ്യതയും വിദ്യാഭ്യാസ വൈദഗ്ധ്യവും അടിസ്ഥാനമാക്കി അനുയോജ്യമായ  തൊഴിലവസരങ്ങൾ.

∙മുദ്ര, സ്റ്റാൻഡ് അപ്പ് ഇന്ത്യ തുടങ്ങിയ നിലവിലുള്ള സർക്കാർ പദ്ധതികൾ വഴിയുള്ള  പിന്തുണ 

∙കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും സ്വയംതൊഴിൽ ഏറ്റെടുക്കുന്നതിനും അനുയോജ്യമായ വായ്പാ സൗകര്യങ്ങളിലൂടെ അവരെ പിന്തുണയ്ക്കുന്നതിനുള്ള സാധ്യതകൾ ബാങ്കുകൾ പരിശോധിക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു. 

കേന്ദ്ര സർക്കാർ അഗ്നിവീറിന് പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ 

∙അഗ്നിവീർനു  30,000 മുതൽ 40,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. 

∙48 ലക്ഷം രൂപയുടെ നോൺ-കോൺട്രിബ്യൂട്ടറി ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. 

∙നാല് വർഷ സേവനത്തിനവസാനം സേവ നിധി പാക്കേജായി 11.71 ലക്ഷം രൂപ ലഭിക്കും, ഇത് ആദായനികുതിയിൽ നിന്ന് ഒഴിവാക്കും.എന്നാൽ  പെൻഷൻ ആനുകൂല്യങ്ങൾ ഉണ്ടാകില്ല.

English Summary : Know more About the Financial Benefits of Agniveers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com