ADVERTISEMENT

ആമസോണും ഊബറും കൈകോർത്തുകൊണ്ട് ഉപഭോക്താക്കൾക്ക് കൂടുതൽ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നു. നിലവിലുള്ള ആമസോൺ-ഊബർ അസോസിയേഷന്റെ ഭാഗമായി പ്രൈം അംഗങ്ങൾക്ക് പ്രത്യേക സൗജന്യങ്ങളും പുതിയ ആനുകൂല്യങ്ങളും ലഭിക്കും. ആമസോൺ പ്രൈം അംഗങ്ങൾക്ക് ഊബർ ഗോയ്ക്ക് പകരം ഊബർ പ്രീമിയം ലഭിക്കും. ഓരോ മാസവും 3 പ്രാവശ്യം  ഈ ആനുകൂല്യം ഉപയോഗിക്കാം. കൂടാതെ ഊബർ ഓട്ടോ,മോട്ടോ,വാടകക്കെടുക്കലുകൾ, ഇന്റർസിറ്റി എന്നിവയിൽ ഒരു മാസം മൂന്ന് യാത്രകൾക്ക് 20 ശതമാനം കിഴിവ് അല്ലെങ്കിൽ 60 രൂപ വരെ നേടാനാകും. ഊബറിൽ ആമസോൺ പേ വോലറ്റ്  ലിങ്ക് ചെയ്യുമ്പോഴും യാത്രകൾക്കുള്ള പേയ്‌മെന്റ് രീതിയായി ഉപയോഗിക്കുമ്പോഴും മാത്രമേ ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കൂ.രാജ്യത്തുടനീളമുള്ള ഊബർ, ആമസോൺ ഉപയോക്താക്കൾക്ക് ഈ ഓഫർ ഉപയോഗിക്കാം. 

English Summary : Amazon Prime Members can Use Uber with offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com