മഴക്കെടുതി: നഷ്ടപരിഹാരത്തിന് അപേക്ഷിച്ചില്ലേ?

HIGHLIGHTS
  • അതത് കൃഷിഭവനുകളിൽ അറിയിക്കുക
rain-havoc
SHARE

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും നിങ്ങൾക്ക് കൃഷി നാശം സംഭവിച്ചിട്ടുണ്ടോ? എങ്കിൽ നഷ്ട പരിഹാരത്തിന് എത്രയും വേഗം അപേക്ഷിക്കുക

കാർഷിക വിളകൾക്കു നാശനഷ്ടം സംഭവിച്ചാൽ കൃഷി വകുപ്പിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കും. വിളനാശം സംഭവിച്ചാൽ ഉടൻ അക്കാര്യം അതതു കൃഷിഭവനുകളിൽ അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

വിവരം ലഭിച്ചാൽ ബന്ധപ്പെട്ട കൃഷി ഓഫീസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിക്കും. നാശം സംഭവിച്ച കൃഷിയിടത്തിനു മുന്നിൽ കർഷകൻ നിൽക്കുന്ന ഫോട്ടോ എടുത്ത് ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ aims.gov.in എന്ന വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യണം. അപേക്ഷ കൃഷി ഓഫീസർ അംഗീകരിച്ച ശേഷം അസി. കൃഷി ഡയറക്ടർക്ക് അയക്കും. തുടർന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ എത്തുന്ന അപേക്ഷയിൽ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് നഷ്ടപരിഹാരത്തുക കർഷകന്റ അക്കൗണ്ടിലൂടെ ലഭ്യമാക്കും. ഇതു സംബന്ധിച്ച  കൂടുതൽ വിവരങ്ങൾ കൃഷിഭവനുകളിൽ നിന്ന് അറിയാം.

English Summary : Know more about Compensation against Agriculture Loss in Heavy Rain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}