ADVERTISEMENT

'ഓപ്പറേഷൻ യെലോ' വരുന്നു. തനിച്ചല്ല, ജനങ്ങളെയും കൂട്ടുപിടിച്ചാണ് അവൻ വരുന്നത്. അവന്റെ വലയിൽ ആരെല്ലാം കുടുങ്ങും?

മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയാണ് 'ഓപ്പറേഷൻ യെലോ'. പൊതുജനങ്ങളുടെ സഹായത്തോടെ മുൻഗണനാ വിഭാഗത്തിലെ അനർഹരെ കണ്ടെത്തി അവരെ ഒഴിവാക്കി അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്താനാണ് ഈ പരിശോധന പരിപാടി ലക്ഷ്യമിടുന്നത്.

നിയമ നടപടി

അനർഹമായ റേഷൻ കാർഡുകൾ സ്വമേധയാ തിരികെ ഏല്പിക്കുന്നതിന് നിരവധി അവസരങ്ങൾ നൽകിയിട്ടും മുൻഗണനാ വിഭാഗത്തിൽ ഇനിയും നിരവധി  അനർഹമായ കാർഡുകൾ ഉൾപ്പെട്ടിട്ടുള്ളതായി വകുപ്പിന് 'ബോധ്യമുണ്ട്. ഇത്തരക്കാരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

അനർഹമായി മുൻഗണനാ കാർഡ് ഉള്ളവരെക്കുറിച്ച് വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന 91885 27301 എന്ന മൊബൈൽ നമ്പറിലും 1967 എന്ന ടോൾ ഫ്രീ നമ്പറിലും അറിയിക്കാം. വിവരം നൽകുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അനർഹരെ ഒഴിവാക്കി 2.54 ലക്ഷത്തോളം കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ നൽകിയിട്ടുണ്ട്.

English Summary : Know more About Operation Yellow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com