ഇൻസ്റ്റാഗ്രാമിൽ നിന്നും പണം വാരണോ? ഈ പൊടികൈ നോക്കൂ

HIGHLIGHTS
  • ആളുകള്‍ പുതിയ ഉൽപ്പന്നം കണ്ടെത്താൻ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നു
instagram-reels
Photo: Ascannio/ Shutterstock
SHARE

ചെറിയ കടകൾ വഴിയാണ് മുൻപൊക്കെ സാധനങ്ങൾ വിറ്റിരുന്നതെങ്കിൽ ഇന്നതെല്ലാം ഓൺലൈൻ ആയി. ഓൺലൈൻ കടകളും, ഡിജിറ്റൽ മാർക്കറ്റിങ് രീതികളും സോഷ്യൽ മീഡിയ വഴിയുള്ള വിൽപ്പനയും ഉപഭോക്താക്കൾക്കും, ഉൽപ്പാദകർക്കും ഒരുപോലെ മെച്ചമാണ്. ഇൻസ്റ്റാഗ്രാമിലെ ഒരു ബിസിനസ് റിപ്പോർട്ട് അനുസരിച്ച് 60 ശത​മാനം ആളുകളും പുതിയ ഉത്പന്നം കണ്ടെത്താൻ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നു. പണം സമ്പാദിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ശരിയായ ഒരു ബിസിനസ് രീതി ഇൻസ്റ്റാഗ്രാമിൽ ഘട്ടം ഘട്ടമായി  വളർത്തിയെടുക്കാം. 

അഫിലിയേറ്റ് ലിങ്കുകൾ 

ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്ന് ഇഷ്ടമുള്ള കമ്പനിയുടെ അല്ലെങ്കിൽ വ്യക്തികളുടെ ഉൽപ്പന്നങ്ങളെ നമ്മുടെ അക്കൗണ്ടിലൂടെ  വില്പന നടത്താൻ  സഹായിക്കാം. കമ്മീഷനും, ലാഭ വിഹിതവും ഇങ്ങനെ ചെയ്‌താൽ ലഭിക്കും. 

സ്‌ക്വയർ ഓൺലൈൻ

സ്‌ക്വയർ ഓൺലൈൻ എന്ന പ്ലാറ്റ്‌ഫോം വഴി വെബ്സൈറ്റുകൾ മാർക്കറ്റിങ് ചാനലുകളായി  ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ട്.

റീപോസ്റ്റിങ് 

സ്പോണ്‍സർ ചെയ്ത പോസ്റ്റ്, റീപോസ്റ്റ് ചെയ്താലും  കൂടുതൽ ആളുകളിലേക്കെത്തും. ഒരു സാധനം വാങ്ങുന്നതിനു മുൻപ് സമപ്രായക്കാരുടെ അഭിപ്രായങ്ങൾ നോക്കുന്നതിനാൽ ഈ രീതിക്കും നല്ല സ്വീകാര്യത ഉണ്ട്.

ബ്രാൻഡ് അംബാസിഡർ

ഇൻസ്റ്റാഗ്രാമിൽ കൂടുതൽ ഫോളോവേഴ്സ് ഉണ്ടെങ്കിൽ ഒരു കമ്പനിയുടെ ഒരു ഉൽപ്പന്നത്തെ എപ്പോഴും ഉയർത്തി കാട്ടി അവരുടെ ബ്രാൻഡ് അംബാസഡർ ആകാം. 

താല്പര്യമുള്ള മേഖല കണ്ടെത്തി ഫോട്ടോകളും, വീഡിയോകളും അപ്‌ലോഡ് ചെയ്ത് ലിങ്കുകൾ ഷെയർ ചെയ്തു ഉത്പന്നങ്ങളെ പല രീതിയിൽ ആവശ്യക്കാരിലേക്ക് എത്തിക്കാനുള്ള പല മാര്‍ഗങ്ങളുമുണ്ട്. വ്യത്യസ്തതയാർന്ന ശൈലിയും തനിമയുള്ള അവതരണവും കൂടുതൽ ശ്രദ്ധ കിട്ടാൻ സഹായിക്കും. അതുപോലെ ഹാഷ് ടാഗുകളും, കീ വേർഡുകളും ഉപയോഗിച്ച് കൊണ്ട് ഉത്പന്നങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ സാധിക്കും. 

English Summary : Hpw to Make Attractive Income From Instagram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}