കല്യാണയാത്ര ഇനി അടിച്ചു പൊളിക്കാം, ആന വണ്ടിയിൽ
Mail This Article
വിവാഹ യാത്ര പോകാനും ഇനി കെഎസ്ആർടി സി ബസുകൾ കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് ലഭിക്കും. ആനവണ്ടിയിലെ വിനോദ യാത്രകൾ സൂപ്പർ ഹിറ്റ് ആയതോടെ ബജറ്റ് ടൂറിസം പദ്ധതി വിപുലപ്പെടുത്തുകയാണ് കെഎസ്ആർടിസി.
സ്‌കാനിയയും വോൾവോയും കുറഞ്ഞ നിരക്കിൽ
കെഎസ്ആർടിസി യുടെ സ്കാനിയ, വോൾവോ, ഡീലക്സ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് വാടകയ്ക്ക് ലഭ്യമാക്കുന്നത്. കെഎസ്ആർടിസിയിൽ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ബജറ്റ് ടൂറിസം പദ്ധതി
ഊട്ടി, പഴനി, ബംഗളൂരു, മൂകാംബിക, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിൽ സംഘമായി പോകുന്നവർക്ക് ഗ്രൂപ്പ് ടിക്കറ്റ് നൽകാനുള്ള സംവിധാനവും തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ടൂർ പാക്കേജുകൾക്കായി ബജറ്റ് ടൂറിസം പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.സിറ്റി യൂണിറ്റ് കേന്ദ്രീകരിച്ചാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.
കൂടുതൽ അറിയാൻ
കൂടുതൽ വിവരങ്ങൾ കെഎസ്ആർടിസിയുടെ സെൻട്രൽ ഡിപ്പോയിൽ നിന്നോ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ നിന്നോ ലഭിക്കും. ഡിപ്പോ : 80780 23692,94470 31444,94469 70040. കൺട്രോൾ റൂം :04712 463799, 94470 71021.
English Summary : KSRTC Buses will Be Available for Marriage Trips Also