ADVERTISEMENT

കാനഡയിലെ തൊഴിലാളി ക്ഷാമം ചൂണ്ടിക്കാട്ടി വിദേശ വിദ്യാർത്ഥികൾക്ക് കാമ്പസിന് പുറത്ത് ജോലി ചെയ്യാവുന്ന മണിക്കൂറുകളുടെ എണ്ണത്തിൽ ആഴ്ചയിൽ 20 മണിക്കൂർ എന്ന പരിധി എടുത്തുകളയുന്നതായി ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ അറിയിച്ചു. 

കാനഡയിലെ തൊഴിൽ ഒഴിവുകളുടെ നിരക്ക് ജൂലൈയിൽ 5.4% ആയിരുന്നു, 2022 ഏപ്രിലിലെ ഏറ്റവും ഉയർന്ന 6.0%ൽ നിന്ന് ഇത് കുറഞ്ഞു. തൊഴിലുടമകൾക്ക് ജോലിക്കാരെ കണ്ടെത്താൻ കാനഡയിൽ ഇപ്പോഴും ബുദ്ധിമുട്ടു നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്.

തൊഴിലാളികളേക്കാൾ കൂടുതൽ തൊഴിലവസരങ്ങള്‍

"കാനഡയിലെ മിക്കവാറും എല്ലാ കമ്മ്യൂണിറ്റികളിലും തൊഴിലാളികളേക്കാൾ കൂടുതൽ തൊഴിലവസരങ്ങളുണ്ട്," ഫ്രേസർ മാധ്യമപ്രവർത്തകരോട് പറഞ്ഞു, ചില വിദേശ വിദ്യാർത്ഥികൾ സേവന ജോലികൾ ചെയ്യുമ്പോൾ, ചിലർക്ക് അവരുടെ പഠനമേഖലയിൽ തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നവംബർ 15 മുതൽ 2023 അവസാനം വരെ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന പുതിയ നയം മുഴുവൻ സമയവും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ബാധകമാകൂ", അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നിലവിലുള്ള 20 മണിക്കൂർ 'തൊഴിൽ പരിധി' തങ്ങളെ ചൂഷണത്തിന് ഇരയാക്കുന്നുണ്ടെന്ന്  വിദ്യാർത്ഥികൾക്കും പരാതിയുണ്ട്. കുത്തനെ ഉയരുന്ന ജീവിത ചെലവുകൾ നേരിടാൻ വിദ്യാർത്ഥികൾ കൂടുതൽ സമയം ജോലി ചെയ്യാൻ തയ്യാറായിരിക്കുന്ന സമയത്ത് തന്നെയാണ് 'ജോലി സമയ പരിധി' കാനേഡിയൻ സർക്കാർ  മാറ്റിയത്.

അതേ സമയം ജോലിക്കായി  രാജ്യാന്തര വിദ്യാർത്ഥി സമൂഹത്തെ ആശ്രയിക്കുന്നത് കാനേഡിയൻ സമ്പദ്വ്യവസ്ഥക്ക് നല്ലതല്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നു. വേതനം കുറയാനും, ചൂഷണം കൂടാനും ഇത് കാരണമാകുമെന്ന്‌ കാനേഡിയൻ അഭിഭാഷകരും മുന്നറിയിപ്പ് നൽകുന്നുണ്ട്.

English Summary : More Working Hours for Students in Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com